ബിജെപിയിൽ ചേരില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാഹചര്യങ്ങൾ കാരണം അത് സാധിച്ചില്ല: കെ സുധാകരൻ

Wait 5 sec.

താൻ ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള വാർത്തകൾ പൂർണമായും അസംബന്ധമാണെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാഹചര്യങ്ങൾ കാരണം അത് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരെ പ്രവർത്തിക്കില്ലെന്നും പാർട്ടിയിലെ ഒരു സ്ഥാനാർത്ഥിയേയും തോൽപ്പിക്കാൻ ശ്രമിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.പേരാവൂരിലും കണ്ണൂരിലും ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്നും കോൺഗ്രസ് മികച്ച വിജയം നേടുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും ഇനി അത്തരമൊരു ചിന്ത ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പാർട്ടിയിൽ തുടരുമെന്ന നിലപാട് സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നാലും പാർട്ടി വിടില്ലെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാർട്ടി നിർദേശിച്ചാൽ മാത്രമേ മത്സരിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.The post ബിജെപിയിൽ ചേരില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാഹചര്യങ്ങൾ കാരണം അത് സാധിച്ചില്ല: കെ സുധാകരൻ appeared first on ഇവാർത്ത | Evartha.