തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. പലപ്പോഴായി താരത്തിന്റെ വിവാഹ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പല തരത്തിലുള്ള ഊഹാപോഹങ്ങളും പരക്കാറുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അനുഷ്ക ഷെട്ടി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകായാണ്. ഇത്തവണയും വിവാഹ വാർത്തകൾ തന്നെയാണ് പരക്കുന്നത്. ഇപ്പോഴിതാ അത്തരം വാർത്തകൾ തള്ളി താരത്തിന്റെ ടീം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.അനുഷ്ക ഉടൻ വിവാഹിതയാകുമെന്നാണ് പുതിയ റിപ്പോർട്ടുകളിൽ പ്രചരിക്കുന്നത്. എന്നാൽ അവരുടെ ടീം ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞു. ഇത്തരം വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് പ്രസ്താവനയും പുറപ്പെടുവിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കരുതെന്ന് ടീം ആളുകളോട് അഭ്യർത്ഥിച്ചു.ALSO READ: “നീ ചെയ്താൽ മാത്രമേ ഈ പടം ഞാൻ എടുക്കൂ”; ലാലുവിന്റെ നിർബന്ധം കാരണം ആ സിനിമയോട് യെസ് പറഞ്ഞു : സലിം കുമാർഒരാളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ആവർത്തിച്ച് കിംവദന്തികൾ പ്രസിദ്ധീകരിക്കുന്നതും, സ്ഥിരീകരണമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും മാധ്യമ പ്രവർത്തനമല്ലെന്നും കടന്നുകയറ്റമാണെന്നും ടീം വിമർശിച്ചു. സ്വകാര്യ കാര്യങ്ങൾ ദൈനംദിന തലക്കെട്ടുകളാക്കി മാറ്റുന്നതിനുപകരം ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കണമെന്നും ടീം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.അനുഷ്കയ്ക്ക് 44-ാം വയസില്‍ വിവാഹം എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. അനുഷ്കയുടെ പ്രായത്തില്‍ തട്ടി നില്‍ക്കുന്ന തലക്കെട്ടുകളാണ് ഏറ്റവും നിരാശപ്പെടുത്തിയതെന്ന് അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് പ്രായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ ചോദിച്ചു. പുരുഷ താരങ്ങൾ അപൂർവ്വമായി ഇത്തരം പ്രായ പരിശോധനയ്ക്ക് വിധേയരാകുമ്പോൾ, സ്ത്രീ അഭിനേതാക്കളെ മാത്രം ലക്ഷ്യം വച്ചുള്ള ഇത്തരം ആഖ്യാനങ്ങൾ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. പ്രായം ഒരു വലിയ പ്രശ്നമാണെങ്കില്‍, എന്തുകൊണ്ട് നടന്മാരുടെ കാര്യത്തില്‍ ഇതേ അനുഭാവം ഇല്ലെന്നും എന്തുകൊണ്ട് ഒരു നടിയുടെ കാര്യം പറയുമ്പോള്‍ മാത്രം പ്രായം എടുത്ത് മുന്നില്‍ വയ്ക്കുന്നുവെന്നും ടീം ചോദിച്ചു.ALSO READ: രൺവീർ സിംഗിനെ പിന്നിലാക്കി അനശ്വര രാജൻ! ഐഎംഡിബി പട്ടികയിൽ ഒന്നാമതെത്തി മലയാളി താരംതന്റെ വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കാനാണ് അനുഷ്ക ഇഷ്ടപ്പെടുന്നതെന്ന് ടീം വ്യക്തമാക്കി. വിവാഹം എന്നത് പൂർണ്ണമായും വ്യക്തിപരമായ തീരുമാനമാണെന്നും കേവലം ക്ലിക്കുകൾക്ക് വേണ്ടി അതിനെ സെൻസേഷണലൈസ് ചെയ്യരുതെന്നും അവരുടെ ടീം അഭ്യർഥിച്ചു. വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നും അവർ കുറിപ്പിൽ പറയുന്നു.The post ‘ഇത് അപമാനിക്കുന്നതിന് തുല്യം, ഇതല്ല മാധ്യമ പ്രവർത്തനം’; അനുഷ്ക ഷെട്ടിയുടെ വിവാഹ വാർത്തകൾ തള്ളി ടീം appeared first on Kairali News | Kairali News Live.