തലമുറ മാറ്റം അനിവാര്യം, നേതൃത്വം തിരിച്ചറിയണം; കഴക്കൂട്ടത്ത് തഴയപ്പെട്ടതിന് പിന്നാലെ പരോക്ഷ വിമർശനവുമായി കെ പി സി സി അംഗം അഡ്വ. ജെ.എസ്. അഖിൽ

Wait 5 sec.

കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി യുവനേതാവ് അഡ്വ. ജെ.എസ്. അഖിൽ. തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യമാണെന്നും കാലഘട്ടത്തിന്റെ ഈ ആവശ്യം നേതൃത്വം ഗൗരവമായി കാണണമെന്നും അഖിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. തലസ്ഥാന ജില്ലയിൽ നാളിതുവരെ ഒരു തലമുറ മാറ്റത്തിന് പ്രസ്ഥാനം തയ്യാറായിട്ടില്ലെന്നത് ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ 10 വർഷമായി കഴക്കൂട്ടത്തെ ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും 2021-ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി സാർ നേരിട്ട് തന്റെ പേര് നിർദ്ദേശിക്കുകയും ചെയ്തിട്ടും തന്നെ തഴഞ്ഞതിലുള്ള വിയോജിപ്പ് കുറിപ്പിൽ പ്രകടമാണ്.ALSO READ : മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറി; എൻ. ഷംസുദീനെതിരെ അമർഷം2021-ൽ രാഷ്ട്രീയ പ്രവർത്തന പരിചയമില്ലാത്തവരെ പൊളിറ്റിക്കൽ ഫൈറ്റ് നടക്കേണ്ട മണ്ഡലങ്ങളിൽ പരിഗണിച്ചതിനെ താൻ എതിർത്തിരുന്നുവെന്നും, ഇത്തവണയും കഴക്കൂട്ടത്തെ ജനങ്ങൾ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നും അഖിൽ ഫേസ്ബുക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.The post തലമുറ മാറ്റം അനിവാര്യം, നേതൃത്വം തിരിച്ചറിയണം; കഴക്കൂട്ടത്ത് തഴയപ്പെട്ടതിന് പിന്നാലെ പരോക്ഷ വിമർശനവുമായി കെ പി സി സി അംഗം അഡ്വ. ജെ.എസ്. അഖിൽ appeared first on Kairali News | Kairali News Live.