തുടക്കത്തിൽ നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും; ജാഗ്രതയോടെ നിക്ഷേപകർ

Wait 5 sec.

ഇന്നലെ നേരിട്ട റെക്കോർഡ് ഇടിവിനു പിന്നാലെ ഇന്ന് തിരിച്ചു വരവ് നടത്തി ഇന്ത്യൻ ഓഹരി വിപണി. നിഫ്റ്റി ഏകദേശം 250 പോയിന്റുയർന്ന് 23,239.50 ഇൽ എത്തിയപ്പോൾ സെൻസെക്‌സ് 750 പോയിന്റോളം മുന്നേറി 74,954.81 ഇൽ വ്യാപാരം തുടരുന്നു.ഇന്ന് നടക്കുന്ന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയത് നിഫ്റ്റി ബാങ്ക് ഓഹരികളും പിന്നെ ടാറ്റ സ്റ്റീൽ , ടെക് മഹിന്ദ്ര ,എസ്ബിഐ എന്നീ പ്രമുഖ കമ്പനികളുമാണ്. എണ്ണവില 100 ഡോളറിനു മുകളിൽ തുടരുമ്പോഴും വിലയിൽ ഉണ്ടായ ചെറിയ കുറവ് വിപണിക്ക് ആശ്വാസമായി.Also Read: വില ഇനി വീണ്ടും ഉയരുമോ; ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച് സ്വർണവിലഎന്നാൽ കഴിഞ്ഞ കുറച്ചു വരങ്ങളിലെ വിപണിയുടെ സ്വഭാവം നിരീക്ഷിക്കുന്ന നിക്ഷേപകർ ജാഗ്രത പാലിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ റെക്കോർഡ് ഇടിവിൽ വിപണിക്ക് നഷ്ടപ്പെട്ടത് 13 ലക്ഷം കോടി രൂപയാണ്. വെള്ളിയാഴ്ചകളിൽ പൊതുവെ ഇടിയുന്ന വിപണിയുടെ സ്വഭാവവും നിക്ഷേപകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ചെയർമാൻ അത്താനു ചക്രബോർത്തിയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഓഹരിവിപണിയിൽ കൂപ്പുകുത്തി എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളെ പറ്റിയുള്ള അനിശ്ചിതത്വവും ആശങ്ക വർധിപ്പിക്കുThe post തുടക്കത്തിൽ നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും; ജാഗ്രതയോടെ നിക്ഷേപകർ appeared first on Kairali News | Kairali News Live.