കാൽനൂറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു കൊണ്ട് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ പാർട്ടി വിടാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നുസൂർ, പാർട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ആണ്Congress Internal Issues ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. കോൺഗ്രസ് നിലവിൽ ജീർണ്ണിച്ച അവസ്ഥയിലാണെന്നും യുവാക്കളെ നിരന്തരം തഴയുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.തിരുവനന്തപുരത്ത് കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ജാതി-മത സംഘടനകളാണെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് നുസൂർ നടത്തിയത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായെന്നും അദ്ദേഹം ആരോപിക്കുന്നു. പാലോട് രവിക്ക് സീറ്റ് ഉറപ്പ് നൽകി പ്രവർത്തനം തുടങ്ങാൻ നിർദ്ദേശിച്ച ശേഷം അവസാന നിമിഷം മാറ്റിയത് എസ്.ഡി.പി.ഐ (SDPI) നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണെന്ന് നുസൂർ തുറന്നടിച്ചു. സുധീർഷാ പാലോടിനെ സ്ഥാനാർത്ഥിയാക്കിയത് ഈ താല്പര്യത്തിന്റെ പുറത്താണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇത്രയും ഗതികെട്ട ഒരു കാലം കോൺഗ്രസ് ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.ALSO READ : ‘അവസാന നിമിഷം എന്നെ മാറ്റി, സങ്കടമുണ്ട്’: തന്നെക്കാൾ മികച്ചയാളാണോ സ്ഥാനാർത്ഥിയെന്ന് പാർട്ടി പറയട്ടെ : ജോസഫ് വാഴയ്ക്കൻതിരുവനന്തപുരത്തെ വിവിധ മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വോട്ടുകച്ചവടത്തിന് ധാരണയുണ്ടെന്ന ഞെട്ടിക്കുന്ന ആരോപണവും നുസൂർ ഉന്നയിച്ചിട്ടുണ്ട്. നേമത്ത് ബിജെപിയെ സഹായിക്കാൻ കോൺഗ്രസും, വട്ടിയൂർക്കാവിലും അരുവിക്കരയിലും തിരിച്ചും ധാരണയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നെടുമങ്ങാട് മണ്ഡലത്തിൽ അടൂർ പ്രകാശിന്റെ ബിസിനസ് പാർട്ണറായ മീനാങ്കൽ കുമാറിനായി അടൂർ പ്രകാശ് നേരിട്ട് രംഗത്തിറങ്ങിയത് ഈ ‘ഡീൽ’ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും നുസൂർ ആരോപിച്ചു.The post ‘നേമത്തും വട്ടിയൂർക്കാവിലും കോൺഗ്രസ് – ബിജെപി ഡീൽ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എൻ.എസ്. നുസൂർ appeared first on Kairali News | Kairali News Live.