കുവൈത്തിലെ മിനാ അല്‍-അഹമ്മദി റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണം

Wait 5 sec.

കുവൈത്ത് സിറ്റി |  കുവൈത്തിലെ മിനാ അല്‍-അഹമ്മദി റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണം .കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ മിനാ അല്‍-അഹമ്മദി റിഫൈനറിക്ക് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഡ്രോണ്‍ ആക്രമണമുണ്ടായതായി കുവൈത്ത് ഔദ്യോഗിക മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു.ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളില്‍ തീപിടുത്തമുണ്ടാവുകയും, ഇതിനെത്തുടര്‍ന്ന് പല യൂണിറ്റുകളും താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് കുവൈറ്റ് വാര്‍ത്താ ഏജന്‍സി (KUNA) അറിയിച്ചു.സംഭവസ്ഥലത്ത് അഗ്‌നിശമന സേനയെയും അടിയന്തര വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.