ഇപ്പോഴത്തെ ട്രെൻഡിങ് വിഭവങ്ങളിൽ ഒന്നാണ് കുനാഫ. മധുര പ്രേമികൾക്കെല്ലാം ഈ അറബിക് വിഭവം ഏറെ ഇഷ്ടമാകും. വീട്ടിൽ തന്നെ കുനാഫ എളുപ്പത്തിൽ ഉണ്ടാക്കാനാവും.കുനാഫ ഉണ്ടാക്കാനായി സാധാരണ ഉപയോഗിക്കുന്ന ‘കുനാഫ ഡൗ’ (Kunafa Dough) ഇല്ലെങ്കിലും പ്രശ്നമില്ലന്നേ! വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ വിഭവം നമുക്ക് ഉണ്ടാക്കാം. കുനാഫ ഡൗവിന് പകരം വറുത്ത സേമിയ ഉപയോഗിച്ച് കുനാഫ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഓവനില്ലാതെയാണ് ഈ റെസിപ്പി തയ്യാറാക്കുന്നത്. ആവശ്യമായ ചേരുവകൾവറുത്ത സേമിയ – 250 ഗ്രാംഉരുക്കിയ നെയ്യ്/ ബട്ടര്‍ – 100 ഗ്രാംപാല്‍ – 3 കപ്പ്പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ചീസ് (Mozzarella) – അര കപ്പ് (നല്ലതുപോലെ വലിയണമെങ്കിൽ)കോണ്‍ഫ്ളോ‍ര്‍ – 2 ടേബിള്‍ സ്പൂണ്‍ക്രീം (ഫില്ലിങ്ങിന് ആവശ്യമായത്)വെള്ളം – അര കപ്പ്നാരങ്ങാനീര് – അര ടീസ്പൂണ്‍റോസ് വാട്ടര്‍/ഏലക്കപ്പൊടി – ഒരു നുള്ള്ഉണ്ടാക്കുന്ന വിധംആദ്യം ഷുഗര്‍ സിറപ്പ് ഉണ്ടാക്കാം. ഇതിനായി പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കം. ഇത് നൂല്‍ പരുവം ആകേണ്ട കാര്യമില്ല. അല്‍പം ഒട്ടുന്ന പാകമാകുമ്പോള്‍ തന്നെ നാരങ്ങാനീരും റോസ് വാട്ടറോ ഏലക്കാപ്പൊടിയോ ചേര്‍ത്ത് തീയണക്കാം. ഇത് തണുക്കാൻ മാറ്റിവയ്ക്കാം.ഇനി ക്രീം തയ്യാറാക്കാം. ഇതിനായി ഒരു പാത്രത്തില്‍ പാലും കോണ്‍ഫ്ളോറും പഞ്ചസാരയും ചേര്‍ത്ത് കട്ടയില്ലാതെ മിക്സ് ചെയ്യുക. ഇത് കുറഞ്ഞ തീയില്‍ കൈവിടാതെ ഇളക്കിക്കണം. മിശ്രിതം കുറുകി വരുമ്പോള്‍ ഫ്രഷ് ക്രീമും ചീസും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.ALSO READ: കവർ പാൽ ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല; വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാംസേമിയ കൂട്ട് തയ്യാറാക്കാം. ഇതിനായി വറുത്തെടുത്ത സേമിയ കൈകൊണ്ട് നന്നായി പൊടിക്കണം. ശേഷം ഇതിലേക്ക് ഉരുക്കിയ ബട്ടര്‍ ഒഴിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ യോജിപ്പിക്കുക.അടുത്തതായി ഇവയെല്ലാം സെറ്റ് ചെയ്യണം. ഇതിനായി ഒരു നോണ്‍സ്റ്റിക് പാനോ കേക്ക് ടിന്നോ എടുക്കാം. അതിലേക്ക് ആദ്യം അല്‍പം ബട്ടര്‍ തടവുക. തയ്യാറാക്കിവച്ച സേമിയയുടെ പകുതി ഭാഗം പാനിന്റെ അടിയില്‍ നിരത്തി അമര്‍ത്തണം. വശങ്ങളിലും അല്‍പം സേമിയ ഉയര്‍ത്തി വച്ചാൽ ക്രീം പുറത്തേക്ക് വരില്ല. ഇതിനു മുകളിൽ ക്രീം മിശ്രിതം ഒഴിക്കുക. വശങ്ങളിലേക്ക് ക്രീം എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ബാക്കിയുള്ള സേമിയ ക്രീം പൂര്‍ണമായും മൂടുന്ന രീതിയിർ വിതറണം.ALSO READ: ഗ്യാസ് കത്തിക്കണ്ട, എണ്ണയും പാ‍ഴാവില്ല; ടേസ്റ്റി ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ…ശേഷം അടുപ്പിൽ പാന്‍ മൂടിവച്ച് കുറഞ്ഞ തീയില്‍ 10-12 മിനിറ്റ് വരെ വേവിക്കുക. അടിഭാഗം ബ്രൗണ്‍ നിറമാകുമ്പോള്‍ മറ്റൊരു പാനിലേക്ക് തിരിച്ചിട്ട് 5 മിനിറ്റ് കൂടി വേവിച്ചാൽ കുനാഫ റെഡി. ഈ കുനാഫ ചൂടോടെ തന്നെ ഒരു പ്ലേറ്റിലേക്ക് മാറ്റി, മുകളിലായി നേരത്തെ തയ്യാറാക്കിവച്ച തണുത്ത ഷുഗര്‍ സിറപ്പ് ഒഴിക്കാം. ഏറ്റവും മുകളില്‍ പിസ്തയോ മറ്റ് നട്സോ വിതറാം. ഓവനിലാണ് തയ്യാറാക്കുന്നതെങ്കില്‍ 180°Cൽ 20 മുതൽ 25 മിനിറ്റ് വരെ ബേക്ക് ചെയ്യണം.The post ‘കുനാഫ ഡൗവ്’ ഇല്ലാതെ കുനാഫ വീട്ടിലുണ്ടാക്കാം; ഓവനും വേണ്ട appeared first on Kairali News | Kairali News Live.