നമ്മുടെ വീടുകളിൽ പാചകത്തിനായി എൽപിജി ദിവസേന ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ എൽപിജി ക്ഷാമം മൂലം കേന്ദ്രസർക്കാർ കർശന നടപടികള്‍ മുന്നോട്ടുവെച്ചതോട അടുക്കളിൽ ഇപ്പോള്‍ ഗ്യാസ് ഉപയോഗിക്കാൻ തന്നെ പേടിയാണ്. ഗ്യാസ് എത്രയുണ്ടെന്ന് അറിയാൻ ക‍ഴിഞ്ഞിരുന്നെങ്കിൽ എ‍ളുപ്പമായേനെ. ചിലപ്പോള്‍ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോ‍ഴാകും ഗ്യാസ് പെട്ടെന്ന് തീർന്നുപോകുന്നത്. മറ്റൊരു ഗ്യാസ് ഇല്ലെങ്കിൽ നിങ്ങളുടെ അടുക്കളയിലെ ജോലി പിന്നെ നടക്കില്ല. എന്നാൽ സിലിണ്ടറിൽ എത്ര ഗ്യാസ് ബാക്കിയുണ്ടെന്ന് അറിയാൻ ക‍ഴിയുന്ന ലളിതമായ വ‍ഴികള്‍ പരിചയപ്പെടാം.ചോക്ക് ഉപയോഗിച്ചുള്ള രീതി സിലിണ്ടറിന്റെ മുകൾ ഭാഗം മുതൽ താഴെ വരെ ഒരു ചോക്ക് കൊണ്ട് നീളത്തിൽ ഒരു വര വരയ്ക്കുക. ആ വരയിൽ നനവ് നിലനിൽക്കുന്ന ഭാഗത്ത് ഗ്യാസ് ഉള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ഉണങ്ങിയ ഭാഗത്ത് ഗ്യാസ് ക‍ഴിഞ്ഞു എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഗ്യാസ് എപ്പോൾ തീരും എന്ന് മനസ്സിലാക്കാൻ ഇക്കാര്യം സഹായിക്കും.ALSO READ: കവർ പാൽ ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല; വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാംനനഞ്ഞ തുണി ഉപയോഗിച്ചുള്ള ട്രിക്ക് ശാസ്ത്രീയമായി ഏറ്റവും വിശ്വസിക്കാൻ ക‍ഴിയുന്ന രീതിയാണിത്. എൽപിജിയുള്ള സിലിണ്ടറിന്റെ ഭാഗത്തിന് ശൂന്യമായ ഭാഗത്തേക്കാൾ തണുപ്പ് കൂടുതലായിരിക്കും എന്നതാണ് ഇതിന് പിന്നിലെ യുക്തി. ഒരു തുണി വെള്ളത്തിൽ നനച്ച് സിലിണ്ടറിന് ചുറ്റും പൊതിയുകയോ അല്ലെങ്കിൽ മുകളിൽ നിന്ന് താഴേക്ക് തുടയ്ക്കുകയോ ചെയ്യുക. 2-3 മിനിറ്റിനുശേഷം തുണി മാറ്റുക. സിലിണ്ടറിന്റെ ശൂന്യമായ ഭാഗത്തെ വെള്ളം പെട്ടെന്ന് ഉണങ്ങുന്നത് നിങ്ങൾക്ക് കാണാം. ഗ്യാസുള്ള ഭാഗം നനവോടെയോ ഈർപ്പത്തോടെയോ ഇരിക്കും.ഫ്ലെയിമിൻ്റെ നിറം പരിശോധിക്കുക ഗ്യാസിന്റെ കൃത്യമായ അളവ് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും, അത് തീരാറായെന്ന സൂചന നൽകുന്നു. നീല നിറത്തിലുള്ള ഫ്ലെയിമാണെങ്കിൽ ആവശ്യത്തിന് ഗ്യാസ് ഉണ്ടെന്നും മർദ്ദം ശരിയാണെന്നുമാണ് അർത്ഥം. മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ഫ്ലെയിമാണെങ്കിൽ അത് ഗ്യാസ് തീരാറായി എന്നതിന്റെ സൂചനയാണ്. The post നിയന്ത്രിച്ചുകൊണ്ട് എൽപിജി ഉപയോഗിക്കാം; സിലിണ്ടറിൽ ഗ്യാസ് എത്ര ബാക്കിയുണ്ടെന്ന് അറിയാനുള്ള എളുപ്പ വഴികള്… appeared first on Kairali News | Kairali News Live.