മധ്യപ്രദേശിലെ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി (IGNTU) ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം. സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രോപോളജി വിഭാഗത്തിലെ അധ്യാപകനായ ഡോ. ചാൾസ് വർഗീസിനെയാണ് സ്വന്തം വസതിയിൽ കയറി എബിവിപി ആക്രമിച്ചത്.വിവരങ്ങൾ പ്രകാരം, ഹോസ്റ്റൽ നടപടികളുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമായത്. മുൻ ഹോസ്റ്റൽ വാർഡൻ അനധികൃതമായി ഹോസ്റ്റൽ സൗകര്യങ്ങൾ അനുവദിച്ചുവെന്നാരോപണത്തെ തുടർന്ന് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യുകയും പുറത്താക്കുകയും ചെയ്തിരുന്നു.Also read : വർഗ വഞ്ചകരെ ഒറ്റുകാരെ, കണ്ണൂരിന്റെ സമരപൈതൃകം അറിയാത്ത നിങ്ങൾക്ക് ചരിത്രത്തെ നിന്ദിക്കാനെന്ത് യോഗ്യതതുടർന്ന് ഡോ. ചാൾസ് വർഗീസിനെ പുതിയ വാർഡനായി നിയമിച്ചിരുന്നു. അദ്ദേഹം ഔദ്യോഗിക മാനദണ്ഡങ്ങൾ പ്രകാരം ഹോസ്റ്റൽ സൗകര്യങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്തു. എന്നാൽ ഈ നടപടികളിൽ ചില വിദ്യാർത്ഥി വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് എബിവിപിയുമായി ബന്ധപ്പെട്ടവർക്ക് എതിർപ്പ് ഉണ്ടായിയിരുന്നു. നിയമനത്തിന് പിന്നാലെ തന്നെ അദ്ദേഹത്തെ ലക്ഷ്യമിട്ട് പ്രതിഷേധങ്ങളും സമ്മർദ്ദങ്ങളും ആരംഭിച്ചിരുന്നു.ഈ സംഭവം ക്യാമ്പസിലെ സുരക്ഷയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണനിർവ്വഹണ പ്രവനർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിനെക്കുറിച്ചും ഗൗരവമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് സർവകലാശാല അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.The post മധ്യപ്രദേശ് ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം appeared first on Kairali News | Kairali News Live.