ഈ കളിയിൽ സതീശൻ ജയിച്ചു, സുധാകരൻ തോറ്റു! സുധാകരനെ ചതിച്ച കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി ഒ മോഹനനെ തോൽപ്പിക്കും എന്ന് സുധാകരപക്ഷം

Wait 5 sec.

കണ്ണൂരിൽ കെ സുധാകരന് ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ചപ്പോൾ, വിജയം കണ്ടത് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ കുതന്ത്രങ്ങളാണ്. സീറ്റ് ലഭിക്കാതെ ഒടുവിൽ, നാണംകെട്ട് ഡൽഹിയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചു പേരേണ്ടി വന്നു സുധാകരന്. സീറ്റ് നിഷേധിച്ച ഹൈക്കമാൻ്റിൻ്റെ നടപടികളിൽ സുധാകര പക്ഷത്തിനിടയിൽ അമർഷം പുകയുകയാണ്.മൂന്ന് ദിവസം ഡൽഹിയിലെ വസതിയിൽ നിന്ന് പുറത്തിറങ്ങാതെ കണ്ണൂർ സീറ്റിനായി സമ്മർദ്ദം ശക്തമാക്കിയ കെ സുധാകരന് ഒടുവിൽ നാണക്കേട് മാത്രമായി ഫലം. സിറ്റിംഗ് MP മാർ മത്സരിക്കേണ്ട എന്ന വി ഡി സതീശന്റേയും കൂട്ടരുടേയും നിലപാടിനെ പൂർണ്ണമായും പച്ചക്കൊടി വീശുകയായിരുന്നു ഹൈക്കമാൻ്റ്. പാർട്ടി വിടും, സ്വതന്ത്രനായി മത്സരിക്കും, വേറെ പാർട്ടി രൂപീകരിക്കും തുടങ്ങി നിരവധി നിലപാട് മാറ്റത്തിനൊടുവിൽ ഗത്യന്തരം ഇല്ലാതെ പാർട്ടിയിൽ തുടരുമെന്നും സുധാകരന് പറയേണ്ടി വന്നു.Also read: പ്രവാസികളടക്കം 350 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്തൻ്റെ വിശ്വസ്തനായ റിജിൽ മാക്കുറ്റിക്ക് സീറ്റ് നൽകാമെന്ന സുധാകരന്റെ ആവശ്യവും ഹൈക്കമാൻ്റ് പാടെവെട്ടി. ഇതോടെ പാർട്ടിയിൽ കെ സുധാകരൻ പൂർണ്ണമായും ഒറ്റപ്പെട്ടു. രാത്രിയോടെ കണ്ണൂരിലെ വിമാനത്താവളത്തിൽ എത്തിയെങ്കിലും, മാധ്യമങ്ങളെ കാണാൻ തയ്യാറായതുമില്ല. കണ്ണൂർ ഡിസിസി ഓഫീസിൽ കഴിഞ്ഞദിവസം ജില്ലാ നേതാക്കൾക്കെതിരെ വളരെ രൂക്ഷമായാണ് സുധാകരൻ അനുകൂലികൾ പ്രതികരിച്ചത്. സുധാകരനെ ചതിച്ച കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി ഒ മോഹനനെ തോൽപ്പിക്കും എന്നാണ് സുധാകര പക്ഷത്തുള്ളവരുടെ തീരുമാനം. ഇത്തരത്തിൽ സ്വന്തം പാർട്ടിയിൽ പോലും ഒത്തൊരുമയും സ്ഥിര നിലപാടും ഇല്ലാത്തവരാണ് കസേരമോഹിച്ച് അങ്കത്തിനിറങ്ങുന്നത്.The post ഈ കളിയിൽ സതീശൻ ജയിച്ചു, സുധാകരൻ തോറ്റു! സുധാകരനെ ചതിച്ച കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി ഒ മോഹനനെ തോൽപ്പിക്കും എന്ന് സുധാകരപക്ഷം appeared first on Kairali News | Kairali News Live.