പ്ലാനൊക്കെ കൊള്ളാമായിരുന്നു പക്ഷെ ഒത്തില്ല; മധ്യപ്രദേശിൽ സിനിമാ സ്റ്റൈൽ ജയിൽ ചാട്ടം, ഒടുക്കം പൊലീസ് തൂക്കി

Wait 5 sec.

വൻ പ്ലാനിങ്ങോടെയായിരുന്നു മധ്യപ്രദേശിലെ ഉജ്വയിനിയിൽ നിന്ന് കുറ്റവാളി ജയിൽ ചാടിയത്, പക്ഷെ ആ സ്വാതന്ത്ര്യം അധിക നാൾ നിലനിന്നില്ല. ഛത്തീസ്ഗഡിൽ നിന്നും അയാളെ പൊലീസി പിടികൂടി. മധ്യപ്രദേശ് സ്വദേശിയായ ജീവൻ അലിയാസ് ജയറാമാണ് ജയിൽ ചാടിയത്. പത്ത് ദിവസം ​ജയിലിലെ ​ഗാർഡുകളുടെ പ്രവർത്തനങ്ങളെല്ലാം നിരീക്ഷിച്ചു. എന്തൊക്കെ ഏതൊക്കെ സമയത്ത് ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് പ്ലാൻ ഉണ്ടാക്കി. ഒടുക്കം മാർച്ച് 15-ന് ഉച്ചയോടെ ഇയാൾ ജയിൽ ചാടി. അടുക്കളയും ബാത്ത്റൂമുകളും ഉള്ള ഭാഗത്തുള്ള 20 അടി ഉയരമുള്ള മതിൽ വഴിയാണ് ഇയാൾ ചാടിയത്. കൂടെയുണ്ടായ തടവുകാരന് ചാടാൻ പറ്റാതെ വന്നതോടെ അലാറം അടിക്കുകയും ചെയ്തു.Also read: ഇറാനെതിരായ ഇസ്രയേൽ – യുഎസ് ആക്രമണം: മോദിയുടെ മൗനത്തെ പിന്തുണച്ച ശശി തരൂരിന്റയും മനീഷ് തിവാരിയുടെയും നിലപാട് ഞെട്ടിപ്പിക്കുന്നത്: ഡോ. ജോൺ ബ്രിട്ടാസ് എംപി കമ്പിയും വയറുമുപയോ​ഗിച്ചാണ് ജയിൽ ചാടാനുള്ള താല്കാലിക സംവിധാനം ഒരുക്കിയത്. സഹതടവുകാരൻ്റെ തോളിൽ കയറി കമ്പിയിൽ തൂങ്ങി അപ്പുറത്തേക്ക് ചാടുകയായിരുന്നു. ചാടുമ്പോൾ കാലിന് പരുക്കേറ്റു, എന്നാലും വിവിധ വാ​ഹനങ്ങളും മറ്റും മാറിക്കയറി ഒടുവിൽ ട്രെയിനിൽ അമർക്കണ്ഠകിലേക്ക് എത്തി, പിന്നീട് ഛത്തീസ്ഗഡിലെ ദുർഗിലേക്ക് പോയി. തൊട്ട് പിന്നാലെ തന്നെ പൊലീസും ഇയാളെ പിൻതുടർന്ന് ഛത്തീസ്ഗഡിലെത്തി. ഭാ​ര്യയുടെ സഹോദരൻ്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടുകയും ചെയ്തു.The post പ്ലാനൊക്കെ കൊള്ളാമായിരുന്നു പക്ഷെ ഒത്തില്ല; മധ്യപ്രദേശിൽ സിനിമാ സ്റ്റൈൽ ജയിൽ ചാട്ടം, ഒടുക്കം പൊലീസ് തൂക്കി appeared first on Kairali News | Kairali News Live.