സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് പരസ്യങ്ങൾ നൽകാതെ കോൺഗ്രസ്, ബിജെപി പരസ്യങ്ങള്‍ ഒന്നാം പേജിൽ നൽകിയ മനോരമ, മാതൃഭൂമി പത്രങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്. ‘മാധ്യമ നൈതികത’യുടെ പേരിലാണത്രേ പിആർഡി പരസ്യം മനോരമയും മാതൃഭൂമിയും നിരസിച്ചത്. എന്നാൽ അർദ്ധസത്യ വാർത്താശകലങ്ങൾ കൊണ്ട് നിർമ്മിച്ച ബിജെപിയുടെ പരസ്യം ഒന്നാം പേജിൽ കൊടുക്കാൻ മനോരമയ്ക്കും മാതൃഭൂമിക്കും ‘മാധ്യമ നൈതികത’ ഒട്ടും തടസമായില്ലെന്ന് ഗോപകുമാർ ടി എന്നയാള്‍ ഫേസ്ബുക്കിൽ കുറിച്ചു.മതരാഷ്ട്രീയത്തിന്റെ പ്രചാരകരായി കേരളത്തിലെ വലതുപത്രങ്ങള്‍ മാറിയിരിക്കുന്നു എന്ന് അടിവരയിടുന്നതാണ് ഈ പോസ്റ്റ്. 10 വർഷം മുൻപ് കേരളത്തിൽ ഇറങ്ങിയ പത്രങ്ങളിൽ വന്ന ചില പത്രവാർത്തകൾ ആയിരുന്നു പിആർഡി പരസ്യത്തിൽ ഉണ്ടായിരുന്നത്. അവയിൽ ഏതെങ്കിലും ഒന്ന് തെറ്റാണ് എന്ന് പറയാൻ ആർക്കും കഴിഞ്ഞിട്ടില്ല. പരസ്യം നിഷേധിച്ച പത്രങ്ങൾക്കും ആ അഭിപ്രായം ഉള്ളതായി കണ്ടില്ലെന്ന് ഗോപകുമാർ ടി എ‍ഴുതി.ALSO READ: യുഡിഎഫ് – എൻഡിഎ മുന്നണികളിലെ സ്ഥാനാർത്ഥി പോര് മറനീക്കി തെരുവിലേയ്ക്കും; പ്രചാരണത്തിൽ ബഹുദൂരം മുന്നേറി ഇടതു സ്ഥാനാർത്ഥികൾപരസ്യമായാലും വാർത്തയായാലും വിശകലനമായാലും കോൺഗ്രസിനും ബിജെപിക്കും അനുകൂലമാണെങ്കിൽ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന നിലപാടാണ് മനോരമയ്ക്കും മാതൃഭൂമിയ്ക്കും. ബിജെപിയും കോൺഗ്രസും വിലയ്ക്കെടുത്തിരിക്കുന്ന പരസ്യ ചുവര് മാത്രമാണ് മനോരമയും മാതൃഭൂമിയും എന്നും അദ്ദേഹം വിമർശിച്ചു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:ഇന്നത്തെ പ്രധാന പത്രങ്ങളിൽ ബിജെപി നൽകിയ ജാക്കറ്റ് പരസ്യമാണ് ചിത്രത്തിൽ. മാറ്റം തുടങ്ങാം എന്ന ടൈറ്റലിനു കീഴെ പഴയ ചില പത്രവാർത്തകൾ ആണ് പ്രതിപാദ്യം. ഉള്ളടക്കത്തെക്കുറിച്ച് പറയാനല്ല ഈ പോസ്റ്റ്. ഏതാണ്ട് ഇതേ രൂപത്തിൽ സംവിധാനം ചെയ്ത ഒരു പി ആർ ഡി പരസ്യം കുറച്ചുന്നാൾ മുൻപ് കേരളത്തിലെ ചില പ്രമുഖ പത്രങ്ങളിൽ വന്നിരുന്നു. എന്നാൽ അവ മനോരമയിലും മാതൃഭൂമിയിലും വന്ന് കണ്ടില്ല. കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത് ‘മാധ്യമ നൈതികത’യുടെ പേരിൽ ആ പരസ്യം മനോരമയും മാതൃഭൂമിയും നിരസിച്ചു എന്നാണ്.ആ പരസ്യത്തിൽ പ്രതിപാദിച്ചിരുന്നത്, പത്തുവർഷം മുൻപ് കേരളത്തിൽ ഇറങ്ങിയ പത്രങ്ങളിൽ വന്ന ചില പത്രവാർത്തകൾ ആണ്. അവയിൽ ഏതെങ്കിലും ഒന്ന് തെറ്റാണ് എന്ന് പറയാൻ ആർക്കും കഴിഞ്ഞിട്ടില്ല, പരസ്യം നിഷേധിച്ച പത്രങ്ങൾക്കും ആ അഭിപ്രായം ഉള്ളതായി കണ്ടില്ല. പത്തുവർഷം കൊണ്ട് ഈ നാട് എങ്ങനെ മാറി എന്ന് വരച്ചിടുന്ന വളരെ ക്രീയേറ്റിവ് ആയ പരസ്യമായിരുന്നു അത്. അതുകൊണ്ടുതന്നെ അതേറെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.രാഷ്ട്രീയ താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ അതിന്മേൽ ചിലർ കേസിന് പോവുകയും ഹൈക്കോടതി കേസ് കീറി കുട്ടയിലിടുകയും ചെയ്തു.എന്നാൽ ഏതാണ്ട് അതേ തരത്തിൽ സംവിധാനം ചെയ്യപ്പെട്ടതും (ഐഡിയ കോപ്പി അടിച്ചതാണെന്നും പറയാം) അർദ്ധസത്യ വാർത്താശകലങ്ങൾ കൊണ്ട് നിർമ്മിച്ചതുമായ ബിജെപി യുടെ പരസ്യം ഇന്ന് ജാക്കറ്റ് പരസ്യമായി കൊടുക്കാൻ മനോരമയ്ക്കും മാതൃഭൂമിക്കും ‘മാധ്യമ നൈതികത’ ഒട്ടും തടസമായില്ല!പരസ്യമായാലും വാർത്തയായാലും വിശകലനമായാലും കോൺഗ്രസിനും ബിജെപിക്കും അനുകൂലമാണെങ്കിൽ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന നിലപാടാണ് അവർക്ക്. അതായത് ബിജെപിയും കോൺഗ്രസും വിലയ്ക്കെടുത്തിരിക്കുന്ന പരസ്യ ചുവര് മാത്രമാണ് മനോരമയും മാതൃഭൂമിയും.The post ബിജെപിയുടെ കോപ്പിയടി പരസ്യം ഒന്നാം പേജിൽ നൽകാൻ മനോരമയ്ക്കും മാതൃഭൂമിക്കും ‘മാധ്യമ നൈതികത’ തടസമായില്ലേ?; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.