ഐപിഎല്ലിൽ തുടക്കത്തിൽ തന്നെ ട്വിസ്റ്റ്; ഹേസൽവുഡിനും കമ്മിൻസിനും ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും

Wait 5 sec.

ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സീസണിലെ ആദ്യ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന സൺറൈസേഴ്സ് ഹൈദരാബാദിനും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും തിരിച്ചടി. ഇരു ടീമുകളുടെയും ബൗളിംഗ് കുന്തമുനകളും ഓസ്ട്രേലിയൻ പേസർമാരുമായ പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും സീസണിന്റെ ആദ്യ ഘട്ടത്തിൽ നിന്ന് വിട്ടുനിൽക്കാനിടയുണ്ടെന്നാണ് റിപോർട്ടുകൾ.ഇരുതാരങ്ങളും പരിക്കിൽ നിന്നും പൂർണമായും മോചിതരാകാത്തതാണ് വിട്ടുനിൽക്കുന്നതിന്റെ കാരണം. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ സംഘത്തിന്റെ അനുമതി ഇരുവർക്കും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാണ് റിപ്പോർട്ട്. പാറ്റ് കമ്മിൻസ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകനാണ്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരുവിന്റെ പേസാക്രമണത്തെ നയിക്കുന്നത് ജോഷ് ഹേസിൽവുഡാണ്.അകീലിസ് പരിക്കിനെ തുടർന്ന് പുനരധിവാസത്തിലായിരുന്ന ഹേസിൽവുഡ് ഒക്ടോബർ 2025ൽ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലാണ് അവസാനമായി കളിച്ചത്Also Read: ഗെയ്‌ലോ റഷീദോ അല്ല; ടി 20യിലെ എക്കാലത്തെയും മികച്ച കളിക്കാരൻ ഈ ഇന്ത്യൻ താരമെന്ന് ഡിവില്ലിയേഴ്സ്നേരത്തെ പരിക്കിനെതുടർന്ന് ഇരു താരങ്ങളും ടി 20 ലോകകപ്പിൽ കളിച്ചിരുന്നില്ല. ഇരു ടീമുകളും നിലവിൽ പകരക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രധാന ബൗളെർമാരുടെ പിന്മാറ്റം ഇരു ടീമുകൾക്കും തിരിച്ചടിയായേക്കും.The post ഐപിഎല്ലിൽ തുടക്കത്തിൽ തന്നെ ട്വിസ്റ്റ്; ഹേസൽവുഡിനും കമ്മിൻസിനും ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും appeared first on Kairali News | Kairali News Live.