തമിഴ്‌നാട്ടില്‍ കാറിനുള്ളില്‍ നാല് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

Wait 5 sec.

ചെന്നൈ| തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ കാറിനുള്ളില്‍ നാല് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിസയന്‍വിളയിലെ വിജനമായ സ്ഥലത്താണ് കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.സംഭവ സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കാറിനുള്ളില്‍ തിരിച്ചരിയാന്‍ കഴിയാത്ത വിധം പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മരിച്ചവര്‍ ആരെല്ലാമാണെന്നും ഏത് സ്വദേശികളാണെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു.