പ്രതിസന്ധികൾ അതിജീവിച്ച് ജില്ലയിലെ ഏറ്റവും മികച്ച അത്യാധുനിക ചികിത്സാ കേന്ദ്രമാകാൻ ഒരുങ്ങി കൊട്ടാരക്കര താലൂക്ക് ആശുപത്രി

Wait 5 sec.

സാങ്കേതിക തടസ്സങ്ങളും ഭൂമി ഏറ്റെടുക്കലിലെ സങ്കീർണ്ണതകളും അതിജീവിച്ച് കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ വികസനക്കുതിപ്പ് അവസാന ഘട്ടത്തിലേക്ക്. പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലാ ജനറൽ ആശുപത്രി കഴിഞ്ഞാൽ കൊല്ലം ജില്ലയിലെ ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ള താലൂക്ക് ആശുപത്രിയായി കൊട്ടാരക്കര മാറും. ആശുപത്രി വികസനത്തിന് ഏറ്റവും വലിയ തടസ്സമായി നിന്നത് ആവശ്യമായ ഭൂമിയുടെ ലഭ്യതയായിരുന്നു. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ വികസനത്തിനായി അധിക ഭൂമി കണ്ടെത്തുക എന്നത് അതീവ ദുഷ്കരമായ ദൗത്യമായിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാർ ഇതിനായി പ്രത്യേക തുക അനുവദിക്കുകയും സങ്കീർണ്ണമായ നിയമനടപടികൾ വേഗത്തിലാക്കി 2.19 കോടി രൂപ ചെലവിൽ ഭൂമി ഏറ്റെടുക്കുകയും ചെയ്തു.ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതെ തന്നെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനും, വാർഡ് ടവർ നിർമ്മാണത്തിന് തടസ്സമായി നിന്ന ടൺ കണക്കിന് മണ്ണ് നീക്കം ചെയ്യുന്നതിനും സർക്കാർ തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകളാണ് നടന്നത്. കാരുണ്യ ഫാർമസി, പഴയ പേവാർഡ് എന്നിവ മാറ്റി സ്ഥാപിക്കുന്നതിലുണ്ടായ സാങ്കേതിക കുരുക്കുകൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ട് ഇടപെട്ടാണ് പരിഹരിച്ചത്. ഈ കഠിന പ്രയത്നങ്ങളാണ് പദ്ധതിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്.Also read: 2021ൽ പിസി വിഷ്ണുനാഥ് പുറത്തിറക്കിയ ‘ഗ്യാരൻ്റി കാർഡി’ലെ വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പാക്കിയെന്ന് തെളിയിച്ചാൽ കു‍ഴിമന്തി; ചാലഞ്ചുമായി ഡിവൈഎഫ്ഐ2020-ൽ പദ്ധതി ആരംഭിച്ച ഘട്ടത്തിൽ ലോകമെമ്പാടും പടർന്നുപിടിച്ച കോവിഡ് മഹാമാരി നിർമ്മാണ മേഖലയെ സ്തംഭിപ്പിച്ചെങ്കിലും, ആ പ്രതിസന്ധിക്കിടയിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം 2023-ൽ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സർക്കാരിന് സാധിച്ചു. നിയമക്കുരുക്കുകൾ ഒഴിവാക്കി ദ്രുതഗതിയിലുള്ള നീക്കം. നിർമ്മാണത്തിൽ മന്ദഗതി കാണിച്ച പഴയ കരാറുകാരനെ മാറ്റി നിർമ്മാണം വേഗത്തിലാക്കാൻ സർക്കാർ ജാഗ്രത കാട്ടി. നിയമക്കുരുക്കുകളിൽ പെട്ട് പദ്ധതി വർഷങ്ങളോളം നീണ്ടുപോകാതിരിക്കാൻ ‘മ്യൂച്വൽ ടെർമിനേഷൻ’ വഴി കരാർ അവസാനിപ്പിച്ചത് ഭരണപരമായ മികവിൻ്റെ തെളിവാണ്. നിലവിൽ 106.22 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി കിഫ്ബി വഴി സർക്കാർ ഉറപ്പാക്കി കഴിഞ്ഞു. കൊട്ടാരക്കരയിലെ സാധാരണക്കാർക്ക് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ സ്വന്തം നാട്ടിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അവസാന ഘട്ടത്തിലാണ് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ.പദ്ധതി പൂർത്തിയാകുമ്പോൾ വരാനിരിക്കുന്ന അത്യാധുനിക സൗകര്യങ്ങൾഅത്യാധുനിക മോർച്ചറി സമുച്ചയം: നിലവിലെ പരിമിതികൾ പരിഹരിച്ച് കൂടുതൽ മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന ഫ്രീസർ സംവിധാനങ്ങളോടു കൂടിയതും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ആധുനിക സജ്ജീകരണങ്ങളുള്ളതുമായ മോർച്ചറി സമുച്ചയം യാഥാർത്ഥ്യമാകും.വാർഡ് ടവർ: പത്തു നിലകളിലായി ഉയരുന്ന കൂറ്റൻ വാർഡ് ടവറിൽ നൂറിലധികം രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാനുള്ള ബെഡ് സൗകര്യങ്ങൾ, പ്രത്യേക പേവാർഡുകൾ എന്നിവയുണ്ടാകും.ഡയഗ്നോസ്റ്റിക് ബ്ലോക്ക് : സ്കാനിംഗ്, എക്സ്-റേ, അത്യാധുനിക ലാബ് പരിശോധനകൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാകുന്ന അഞ്ചു നിലകളുള്ള ഡയഗ്നോസ്റ്റിക് സെന്റർ.സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി: കാർഡിയോളജി, ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങൾ താലൂക്ക് തലത്തിൽ തന്നെ ലഭ്യമാകും.വിപുലമായ പാർക്കിംഗ് സൗകര്യം: ആശുപത്രിയിലെത്തുന്നവർക്കായി രണ്ട് ബേസ്‌മെന്റ് നിലകളിലായി വിപുലമായ വാഹന പാർക്കിംഗ് സൗകര്യം ഒരുക്കും.The post പ്രതിസന്ധികൾ അതിജീവിച്ച് ജില്ലയിലെ ഏറ്റവും മികച്ച അത്യാധുനിക ചികിത്സാ കേന്ദ്രമാകാൻ ഒരുങ്ങി കൊട്ടാരക്കര താലൂക്ക് ആശുപത്രി appeared first on Kairali News | Kairali News Live.