കവിയും സാഹിത്യ അക്കാദമി ഉദ്യോഗസ്ഥനുമായിരുന്ന പി. സലിംരാജിൻ്റെ സ്മരണക്കായി തളിക്കുളം സൂര്യോദയ വായനാശാല ഏർപ്പെടുത്തിയ കവിതാപുരസ്കാരം ഡോ.സാബു കോട്ടുക്കലിന് . ‘ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം ‘ എന്ന കവിതാ സമാഹാരത്തിനാണ് 10000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം ലഭിച്ചത്.Also read: വല്ലാത്തൊരു അവസ്ഥ തന്നെ ബിജെപിയുടേത്; ആദ്യം സി സി മുകുന്ദനെതിരെ ഒപ്പ് ശേഖരണം, പിന്നെ ജയ് വിളിയുംഡോ.സി. രാവുണ്ണി , ഇ. ജിനൻ, അഡ്വ. വി.ഡി പ്രേമപ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. മാർച്ച് 29 ഞായറാഴ്ച നാലു മണിക്ക് തളിക്കുളം ഗവ: ഹൈസ്കൂളിൽ നടക്കുന്ന അനുസ്മരണയോഗത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പുരസ്കാര സമർപ്പണം നടത്തും. തളിക്കുളം ബ്ലോക്ക് തലത്തിൽ നടത്തിയ ഒറ്റക്കവിതാമത്സരത്തിൽ കെ കെ തുളസി ജേതാവായി. കെ.കെ. രാജി, എം എ .റിയാദ് എന്നിവരാണ് ജൂറിയിൽ ഉണ്ടായിരുന്നത്.English summary : The award, which carries a cash prize of Rs 10,000 and a plaque of appreciation, was received for the poetry collection ‘A Short Essay on Sitting’.The post പി സലിംരാജ് സ്മാരക കവിതാപുരസ്കാരം ഡോ. സാബു കോട്ടുക്കലിന് appeared first on Kairali News | Kairali News Live.