വാളയാറിലെ സംഘപരിവാർ ആൾക്കൂട്ട കൊലപാതകം: പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Wait 5 sec.

വാളയാറിലെ അട്ടപ്പള്ളത്ത് സംഘപരിവാർ ആൾക്കൂട്ട കൊലപാതകത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിച്ച വിചാരണക്കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി പറഞ്ഞു.Also read: 2021ൽ പിസി വിഷ്ണുനാഥ് പുറത്തിറക്കിയ ‘ഗ്യാരൻ്റി കാർഡി’ലെ വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പാക്കിയെന്ന് തെളിയിച്ചാൽ കു‍ഴിമന്തി; ചാലഞ്ചുമായി ഡിവൈഎഫ്ഐമരിച്ചയാളുടെ ആശ്രിതരുടെ വാദംപോലും കേട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.ഡിസംബർ 17-നാണ് ജാർഖണ്ഡുകാരൻ റാം നാരായൺ ഭഗേലിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയത്. ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടേക്കാമെന്നും ഹർജിയിലുണ്ട്.Also read: അടിയോടടിയേ…! കണ്ണൂരിൽ കോൺഗ്രസ്സ് നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും പോർവിളിയുംസംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ വളരെ കഷ്ടപ്പെട്ടായിരുന്നു പിടികൂടിയത്. ജാമ്യം ലഭിക്കുമ്പോൾ ഇവർ വീണ്ടും കടന്നുകളയാനുള്ള സാധ്യത ഏറെയാണെന്നും ഹർജിയിൽ ഉണ്ട്. ഇക്കാര്യങ്ങൾ ഒക്കെ പരി​ഗണിച്ചാണ് സ്പെഷ്യൽ കോടതി നൽകിയ ജാമ്യം റദ്ദാക്കണെമെന്ന് അന്വഷണ സംഘം ആവശ്യം ഉന്നയിച്ചത്.The post വാളയാറിലെ സംഘപരിവാർ ആൾക്കൂട്ട കൊലപാതകം: പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി appeared first on Kairali News | Kairali News Live.