കുണ്ടറ എം എൽ എ പി സി വിഷ്ണുനാഥ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പുറത്തിറങ്ങിയ ഗ്യാരന്റി കാർഡ് ഉയർത്തിക്കാട്ടി കുഴിമന്തി ചലഞ്ചുമായി ഡി വൈ എഫ് ഐ. മേൽപ്പാലവും കെ എസ് ആർ ടി സി സ്റ്റാൻഡും ഉൾപ്പടെയുള്ള 10 വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയാണ് 2021ൽ വിഷ്ണുനാഥ് ഗ്യാരന്റി കാർഡ് പുറത്തിറക്കിയത്.എന്നാൽ അഞ്ച് വർഷം പിന്നിട്ടിട്ടും ഗ്യാരന്റി കാർഡിലെ ഒരു വാഗ്ദാനം പോലും എം എൽ എക്ക് നടപ്പാക്കാനായില്ലെന്നാണ് ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടുന്നത്. Paazhayaguarantee@gmail.com എന്ന മെയിൽ ഐ ഡിയിലേക്ക് വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പാക്കാൻ കഴിഞ്ഞതായി തെളിയിക്കുന്ന മെയിൽ അയക്കുന്നവർക്ക് ഒരു ഫുൾ കുഴിമന്തിയാണ് ഡി വൈ എഫ് ഐ സമ്മാനമായി ഓഫർ ചെയ്യുന്നത്.ALSO READ: വല്ലാത്തൊരു അവസ്ഥ തന്നെ ബിജെപിയുടേത്; ആദ്യം സി സി മുകുന്ദനെതിരെ ഒപ്പ് ശേഖരണം, പിന്നെ ജയ് വിളിയുംഅതേസമയം, ചലഞ്ച് തുടങ്ങി 24 മണിക്കൂർ പിന്നിട്ടിട്ടും ഒരു മെയിൽ പോലും ലഭിച്ചിട്ടില്ലെന്നാണ് ഡി വൈ എഫ് ഐ പ്രവർത്തകർ പറയുന്നത്.The post 2021ൽ പിസി വിഷ്ണുനാഥ് പുറത്തിറക്കിയ ‘ഗ്യാരൻ്റി കാർഡി’ലെ വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പാക്കിയെന്ന് തെളിയിച്ചാൽ കുഴിമന്തി; ചാലഞ്ചുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.