‘പിന്മാറാനുള്ള തീരുമാനം സ്വയം എടുത്തത് ‘; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതിൽ പ്രതികരണവുമായി ലക്ഷ്മിപ്രിയ

Wait 5 sec.

ട്വന്റി ട്വന്റി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് നടി ലക്ഷ്മിപ്രിയ പിന്മാറിയതോടെ, മുൻ കോൺഗ്രസ് നേതാവ് ജിബി പാത്തിക്കൽ മത്സരത്തിനിറങ്ങിയത് വലിയ വാർത്തയായിരുന്നു. അതേസമയം വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി പ്രിയ.വോട്ടർ വിവരങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് പിന്മാറ്റത്തിന് കാരണമായതെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ട് എസ്‌ഐആറിൽ ഉണ്ടായ പിശകാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും അവർ പറഞ്ഞു.അതേസമയം റിസ്ക് എടുത്ത് മത്സരിക്കാൻ പാർട്ടി തയ്യാറായിരുന്നെങ്കിലും, പിന്മാറാനുള്ള തീരുമാനം താനെടുത്തതാണെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.The post ‘പിന്മാറാനുള്ള തീരുമാനം സ്വയം എടുത്തത് ‘; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതിൽ പ്രതികരണവുമായി ലക്ഷ്മിപ്രിയ appeared first on ഇവാർത്ത | Evartha.