ആഗോള സംഘർഷവും ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും കൂടി ഇന്ത്യൻ ഓഹരി വിപണിയെ കനത്ത സമ്മർദ്ദത്തിലാക്കിയ ഇന്നു പ്രധാന സൂചികകൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 15 ലക്ഷം കോടി രൂപയാണ്.സെൻസെക്സ് 1,837 പോയിന്റ് ഇടിഞ്ഞ്72,696.39-ലും നിഫ്റ്റി 602 പോയിന്റ് താഴ്ന്ന് 22,512.65 പോയിന്റിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. വിപണി കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ട ഇന്ന് , അഡ്വാൻസ്-ഡിക്ലൈൻ അനുപാതം 1:14 ആയി.രൂപയുടെ മൂല്യം ഡോളറിനെതിരെ 93.98 എന്ന റെക്കോർഡ് നിലയിലേക്ക് താഴ്ന്നതും ബ്രെന്റ് ക്രൂഡ് വില ബാരലിന് 115 ഡോളറിനടുത്ത് എത്തിയതും പണപ്പെരുപ്പത്തെ പറ്റിയുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.Also Read: സ്വർണം വാങ്ങാൻ ഗോൾഡൻ ചാൻസ്! പവൻ വില ഒരു ലക്ഷത്തിനും താഴെസെക്ടറുകൾ പരിശോധിക്കുമ്പോൾ, ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ ഓഹരികൾ വലിയ തോതിൽ ഇടിഞ്ഞു. ഒപ്പം റിയാലിറ്റി മേഖലയും പലിശ വർധന ആശങ്കകളെ തുടർന്ന് സമ്മർദ്ദത്തിലായി. അതേസമയം, രൂപയുടെ ദുർബലത ഐടി മേഖലയിലെ ഓഹരികൾക്ക് നേട്ടമുണ്ടാക്കാൻ സഹായകമായി. നിഫ്റ്റി ബാങ്കും മിഡ്ക്യാപ് ഓഹരികളും ചുവപ്പിലാണ് അവസാനിച്ചത്.The post ഓഹരിവിപണിയിൽ വൻ ഇടിവ്! ആവിയായത് 15 ലക്ഷം കോടി രൂപ appeared first on Kairali News | Kairali News Live.