തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശുചീകരണ തൊഴിലാളികൾ നൽകി എന്ന പേരിൽ വ്യാജ പ്രചരണം; ഉടുമ്പൻചോല യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവിനെതിരെ ഗുരുതര ആരോപണം

Wait 5 sec.

ഉടുമ്പൻചോല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശുചീകരണ തൊഴിലാളികൾ രംഗത്ത്. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശുചീകരണ തൊഴിലാളികൾ നൽകി എന്ന പേരിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് തൊഴിലാളികളുടെ പരാതി.കോൺഗ്രസ് നേതാക്കൾ ശുചീകരണ തൊഴിലാളികളെ വിളിച്ചുവരുത്തുകയും അവർക്ക് പണം അടങ്ങിയ കവർ നൽകുകയും ചെയ്തു. പിന്നീട് ഈ കവർ തൊഴിലാളികളെക്കൊണ്ട് തന്നെ സ്ഥാനാർത്ഥിയായ സേനാപതി വേണുവിന് കൈമാറുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച്, തൊഴിലാളികൾ സ്വമേധയാ പണം നൽകി എന്ന രീതിയിൽ യുഡിഎഫ് പ്രവർത്തകർ പ്രചരണം ആരംഭിക്കുകയായിരുന്നു.ALSO READ: കോന്നി എൽഡിഎഫ് സ്ഥാനാർഥി കെ യു ജെനീഷ് കുമാറിന് പെരുന്നാള്‍ വിരുന്നൊരുക്കിയിൽ പ്രതികാര നടപടി; ലീഗ് മണ്ഡലം പ്രസിഡന്റിനെ ചുമതലകളിൽ നിന്ന് നീക്കി സംസ്ഥാന നേതൃത്വംതങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് പ്രചരണം നടത്തിയതിനെതിരെ തൊഴിലാളികൾ ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, പണം കൊടുക്കുന്നതിനായി എല്ലാവരും എത്തിച്ചേരണമെന്ന് ആവശ്യപ്പെടുന്ന ഹരിത കർമ്മ സേന കൺവീനറുടെ ശബ്ദരേഖയും പുറത്തുവന്നു. ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചരണം നടത്തിയെന്ന ആരോപണം മണ്ഡലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.The post തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശുചീകരണ തൊഴിലാളികൾ നൽകി എന്ന പേരിൽ വ്യാജ പ്രചരണം; ഉടുമ്പൻചോല യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവിനെതിരെ ഗുരുതര ആരോപണം appeared first on Kairali News | Kairali News Live.