തൃശൂരിൽ സുരേഷ് ഗോപിയെ വേദിയിലിരുത്തി പാചകവാതക ക്ഷാമത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച് ജനപ്രതിനിധികൾ. തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള എക്സിബിഷന്റെ ഉദ്ഘാടന വേളയിലാണ് ജനപ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പാചകവാതക ക്ഷാമം പരിഹരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.Also read: തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശുചീകരണ തൊഴിലാളികൾ നൽകി എന്ന പേരിൽ വ്യാജ പ്രചരണം; ഉടുമ്പൻചോല യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവിനെതിരെ ഗുരുതര ആരോപണംതുടർന്ന് വേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പാചകവാതക ക്ഷാമത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിവരിച്ചതും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രകോപിതനായി. തുടർന്ന് നടത്തിയ പ്രസംഗത്തിൽ സുരേഷ് ഗോപി പ്രകോപിതനായാണ് സംസാരിച്ചത്.English summary : People’s representatives criticized Suresh Gopi on stage in Thrissur for cooking gas shortage. The people’s representatives raised the criticism during the inauguration of the exhibition related to Thrissur Pooram.The post വേദിയിലിരുത്തി പാചകവാതക ക്ഷാമത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച് ജനപ്രതിനിധികൾ; പ്രകോപിതനായി സുരേഷ് ഗോപി appeared first on Kairali News | Kairali News Live.