മിക്കാവാറും നമ്മൾ എല്ലാപേരും തന്നെ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരാണ്. അതിനാൽ തന്നെ സർക്കാർ ഏജൻസിയായ കപ്യൂട്ടർ എമർജൻസി റെസ്പോൺസ്(CERT-In) ടീം നൽകുന്ന ഈ മുന്നറിയിപ്പ് ഉറപ്പായും നമ്മൾ അറിഞ്ഞിരിക്കണം. ഇതിൽ പ്രത്യേകിച്ചും ആപ്പിൾ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ആപ്പിൾ ഉപകരണങ്ങൾ ഹാക്കിങിന് വിധേയമാകാൻ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതായും ഏജൻസി അറിയിച്ചിട്ടുണ്ട്. 2026 മാർച്ച് 19-നാണ് സിഇആർടി-ഇൻ ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്. മാക്, ഐഫോൺ, ഐപാഡ് എന്നീ സിസ്റ്റങ്ങളിലെ അപാകതകൾ ഹാക്ക് ചെയ്യപ്പെടാനുളള സാധ്യത കൂടുതലാണ്. അതിനാൽ OS ഉപയോഗിച്ച് എല്ലാപേരും ഹാൻഡ്സെറ്റുകൾ അപ്ഡേറ്റ് ചെയ്യാനും സിഇആർടി-ഇൻ നിർദ്ദേശിച്ചിട്ടുണ്ട്.Also read : ഒരു വ്യാഴവട്ടത്തിനു ശേഷം സ്വന്തം സ്മാർട്ട്ഫോൺ ഇറക്കാനൊരുങ്ങുന്നോ ആമസോൺ? ആപ്പിൽ മാക്ഒഎസ് 13.5, 14.2, 14.3 എന്നിവയുടെ പഴയ മോഡലുകളും ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത കൂടുതലുള്ളവയാണ്. കൂടാതെ iOS, iPadOS 16.7.15, 15.8.7, 17.3, 16.7.5 എന്നിവയും അപ്ഡേറ്റ് ചെയേണ്ടതാണ്. അതായത് കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഈ ഹാൻഡ് സെറ്റുകളിൽ ഇൻസ്റ്റാൾ ചെയ്യാനും നിർദ്ദേശമുണ്ട്.CERT-In has published Vulnerability notes on its website.Multiple Vulnerabilities in Apple iOS and iPadOShttps://t.co/SrTJqGGhECSecurity Bypass Vulnerability in Apple Productshttps://t.co/8paJmG0jpr— CERT-In (@IndianCERT) March 19, 2026 The post സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണോ?; എങ്കിലിതാ സിഇആർടി-ഇൻ ഒരു അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട് appeared first on Kairali News | Kairali News Live.