തമിഴ്‌നാട്ടില്‍ എന്‍ഡിഎ സീറ്റ് ധാരണയിലെത്തി: എഐഎഡിഎംകെ 178 സീറ്റുകളിലും ബിജെപി 27 സീറ്റുകളിലും മത്സരിക്കും

Wait 5 sec.

ചെന്നൈ|തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ക്രമീകരണം എന്‍ഡിഎ പൂര്‍ത്തിയാക്കി. ആകെയുള്ള 234 മണ്ഡലങ്ങളില്‍ എടപ്പാടി കെ പളനിസ്വാമി നയിക്കുന്ന ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) 178 സീറ്റുകളിലും ബിജെപി 27 സീറ്റുകളിലും മത്സരിക്കും. മറ്റ് സഖ്യകക്ഷികള്‍ക്കും സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പിഎംകെയ്ക്ക് 18, എഎംഎംകെയ്ക്ക് 11 എന്നിങ്ങനെ സീറ്റുകള്‍ ലഭിച്ചു. ബിജെപിക്ക് 2021-ല്‍ ലഭിച്ചതിനേക്കാള്‍ 7 സീറ്റുകള്‍ കൂടുതലാണ് ലഭിക്കുന്നത്.സഖ്യത്തിനുള്ളിലെ ചർച്ചകൾ സുഗമമായി നടന്നതായും സീറ്റുകളുടെ എണ്ണം ഔദ്യോഗികമായി അന്തിമമാക്കിയതായും എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. മറ്റ് പാർട്ടികളുമായുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. അവരുടെ സീറ്റ് വിഭജനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും സഖ്യകക്ഷികളും തുടർച്ചയായ പരാജയം നേരിട്ടതുപോലെ തമിഴ്‌നാട്ടിലെ ജനങ്ങൾ ഡിഎംകെ-കോൺഗ്രസ് സഖ്യത്തെ തള്ളിക്കളയുമെന്നു  ബിജെപി തമിഴ്‌നാട് ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.