വനിതാ സംവരണ ബിൽ ഉടൻ നടപ്പിലാക്കാൻ കേന്ദ്ര നീക്കം; ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും; 273 എണ്ണം സ്ത്രീകൾക്ക്

Wait 5 sec.

ന്യൂഡൽഹി | വനിതാ സംവരണ നിയമം (നാരീശക്തി വന്ദൻ അധിനിയം) ഉടൻ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നതായി റിപ്പോർട്ടുകൾ. 2011-ലെ സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കി നിയമം നടപ്പിലാക്കാനാണ് ബി ജെ പി നേതൃത്വത്തിലുള്ള സർക്കാർ ആലോചിക്കുന്നത്.നിലവിലെ പദ്ധതി പ്രകാരം വനിതാ സംവരണം നടപ്പിലാക്കുമ്പോൾ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2023-ൽ പാസാക്കിയ നിയമമനുസരിച്ച് പുതിയ സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും (Delimitation) ശേഷമേ സംവരണം നടപ്പിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇത് വേഗത്തിലാക്കാൻ നിലവിലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.നടപ്പു ബജറ്റ് സമ്മേളനത്തിൽ തന്നെ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ചേക്കും. ഭരണഘടനാ ഭേദഗതി ആവശ്യമായതിനാൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇതിന് ആവശ്യമാണ്. പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ഇതിനോടകം പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ബിൽ രാജ്യസഭയിൽ എത്തിയേക്കുമെന്നാണ് സൂചനകൾ.കഴിഞ്ഞ ആഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വനിതാ സംവരണം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. SummaryThe Indian government is reportedly planning to implement the Women’s Reservation Act soon, using data from the 2011 census. This move could increase the total number of Lok Sabha seats to 816, with 273 positions reserved for women. A constitutional amendment may be introduced in the ongoing Budget session to bypass the initial requirement of a fresh census and delimitation.