അതിജീവിതമാരോട് കോൺഗ്രസിന് ഇരട്ടത്താപ്പ് ; വിൻസെന്റിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അതിജീവിത

Wait 5 sec.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം സീറ്റിൽ എം. വിൻസെന്റിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അതിജീവിത രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിനും എൽദോസ് കുന്നപ്പിള്ളിക്കും സീറ്റ് നിഷേധിച്ച കോൺഗ്രസ് നേതൃത്വം, എന്ത് മാനദണ്ഡത്തിലാണ് വിൻസെന്റിന് മാത്രം ഇളവ് നൽകുന്നതെന്ന് അതിജീവിത ചോദിച്ചു.വിൻസെന്റിന്റെ ഗുണ്ടകളെ ഭയന്നാണ് താൻ ജീവിക്കുന്നതെന്നും വീണ്ടും ആത്മഹത്യയുടെ വക്കിലാണെന്നും അവർ പറഞ്ഞു. സ്വന്തം സ്വാധീനം ഉപയോഗിച്ച് വിൻസന്റ് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും തന്നെ മാനസികമായി തകർക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.ALSO READ : മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പൊട്ടിത്തെറി; പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിതനിക്കെതിരെയുള്ളത് കള്ളക്കേസ് ആണെന്ന് പ്രചരിപ്പിച്ച് തന്നെ പൊതുസമൂഹത്തിൽ അപമാനിക്കുകയാണെന്ന് അതിജീവിത പറഞ്ഞു. “ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല, എന്നാൽ വിൻസെന്റിന്‌ വേണ്ടി എല്ലാവരുമുണ്ട്. വിൻസെന്റിന് സീറ്റ് നൽകിയാൽ എനിക്ക് കോവളത്ത് സമാധാനമായി ജീവിക്കാൻ കഴിയില്ല,” അവർ വ്യക്തമാക്കി. വിൻസെന്റിന്റെ അനുയായികളിൽ നിന്ന് ഇപ്പോഴും കടുത്ത സൈബർ ആക്രമണവും വഴിയിൽ തടഞ്ഞുനിർത്തിയുള്ള ഭീഷണികളും നേരിടുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി. നീതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് കത്തയച്ചതായും തന്റെ കണ്ണീര് ഇതുവരെ തോർന്നിട്ടില്ലെന്നും തന്നെ മാത്രം എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നതെന്നും അവർ ചോദിച്ചു. അതിജീവിതയുടെ ഈ പരസ്യ പ്രതികരണം കോവളം മണ്ഡലത്തിൽ കോൺഗ്രസിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകാനാണ് സാധ്യതThe post അതിജീവിതമാരോട് കോൺഗ്രസിന് ഇരട്ടത്താപ്പ് ; വിൻസെന്റിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അതിജീവിത appeared first on Kairali News | Kairali News Live.