സമരങ്ങളിൽ കാഴ്ചക്കാരായവർക്ക് സീറ്റ്; ദളിത് കോൺഗ്രസിനെ അവഗണിച്ചെന്ന് ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ എ.കെ. ശശി

Wait 5 sec.

സംസ്ഥാനത്തെ സംവരണ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേരളത്തിലെ 16 സംവരണ മണ്ഡലങ്ങളിൽ ഒൻപതിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ അർഹരായ ദളിത് നേതാക്കളെ നേതൃത്വം തഴഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിക്ക് വേണ്ടി തെരുവിൽ പോരാട്ടങ്ങൾ നയിച്ചവരെ മാറ്റിനിർത്തി, സമരങ്ങളിൽ കാഴ്ചക്കാരായി നിന്ന ‘വൈറ്റ് കോളർ’ വിഭാഗക്കാരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ജനാധിപത്യത്തിന് മോശമായ കീഴ്‌വഴക്കമാണെന്നും പാർട്ടി തീരുമാനങ്ങൾ എടുക്കുന്നവർ കൂടുതൽ പക്വത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ : പടയൊരുക്കവുമായി കെ. സുധാകരൻ; നാമനിർദേശ പത്രിക നൽകാൻ നീക്കം തുടങ്ങിസ്ഥാനാർത്ഥി നിർണ്ണയത്തിൽ തനിക്ക് വ്യക്തിപരമായി വലിയ മാനസിക പ്രയാസമുണ്ടെന്ന് എ.കെ. ശശി വെളിപ്പെടുത്തി. ചിറയൻകീഴ് മണ്ഡലത്തിനായി സമർപ്പിച്ച അഞ്ചംഗ പട്ടികയിൽ ഒന്നാമനായിരുന്നിട്ടും തന്നെ പരിഗണിക്കാത്തതിൽ അദ്ദേഹം പ്രതിഷേധം അറിയിച്ചു. ചിറയൻകീഴിലെ സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ താൻ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിലെ തന്റെ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും, ഇരുപതാം തീയതി ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.The post സമരങ്ങളിൽ കാഴ്ചക്കാരായവർക്ക് സീറ്റ്; ദളിത് കോൺഗ്രസിനെ അവഗണിച്ചെന്ന് ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ എ.കെ. ശശി appeared first on Kairali News | Kairali News Live.