ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ യോഗ്യത നേടാതെ പുറത്ത്. ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16ലെ രണ്ടാം പാദ പോരാട്ടത്തിൽ സ്വന്തം സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡാണ് സിറ്റിയെ തകർത്തത്. നേരത്തെ മാഡ്രിഡിൽ നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സിറ്റി പരാജയപ്പെട്ടിരുന്നു.ക്വാർട്ടർ ഫൈനൽ യോഗ്യത നേടാൻ എത്തിഹാദ് സ്റ്റേഡിയത്തിൽ വൻ വിജയം വേണ്ടിയിരുന്ന സിറ്റിക്കു പക്ഷെ മാഡ്രിഡിന് മുൻപിൽ പിഴച്ചു. പരിചയസമ്പന്നനായ ബെർണാർഡോ സിൽവ ആദ്യ പകുതിയിൽ തന്നെ ചുവപ്പ് കാർഡ് വാങ്ങിയതോടെ അവർ പരുങ്ങലിലായി.Also Read: ബോഡോ/ഗ്ലിംറ്റിനെ തകർത്തെറിഞ്ഞ് സ്പോർട്ടിങ് ലിസ്ബൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽതനിക്കു ലഭിച്ച പെനാൽറ്റി ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ കളിയുടെ 22ആം മിനിറ്റിൽ ഗോളാക്കിയതോടെ ആരാധകർ നിശബ്ദശരായി. അധികം വൈകാതെ സൂപ്പർ താരം ഏർലിങ് ഹാലാൻഡ് സിറ്റിയെ മത്സരത്തിൽ തിരിച്ചു കൊണ്ടുവന്നെങ്കിലും രണ്ടാം പകുതിയിൽ വീണ്ടും ഗോളടിച്ച വിനീഷ്യസ്ഇംഗ്ലീഷ് ടീമിന്റെ ആരാധകരെ കണ്ണീരിലാഴ്ത്തി.The post റയൽ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത് appeared first on Kairali News | Kairali News Live.