മുസ്ലിം ലീഗ് നേതൃത്വത്തെയും ഫാത്തിമ തഹ്‌ലിയയെയും ലക്ഷ്യം വെച്ച് കടുത്ത വിമർശനങ്ങളുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. സോഷ്യൽ മീഡിയയിൽ പടം പിടിക്കുന്നതല്ല യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്നും ഗ്രൗണ്ടിലിറങ്ങി പണിയെടുക്കുന്നതിന്റെ പ്രയാസം ഫോട്ടോഗ്രാഫർമാരെ കൂട്ടി ലൈവാകുന്നവർക്ക് അറിയില്ലെന്നും നൂർബിന റഷീദ് തുറന്നടിച്ചു.നാലു ചുവരുകൾക്കുള്ളിലിരുന്ന് ഫോട്ടോഗ്രാഫറെയും കൊണ്ട് സോഷ്യൽ മീഡിയയിൽ ലൈവാകാൻ ആർക്കും സാധിക്കും, എന്നാൽ വെയിലത്തിറങ്ങി വിയർപ്പൊഴുക്കി പ്രവർത്തിക്കുന്നവർക്കേ അതിന്റെ വേദന അറിയാവൂ എന്ന് ഫാത്തിമ തഹ്‌ലിയയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് നൂർബിന റഷീദ് പറഞ്ഞു.ALSO READ : മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പൊട്ടിത്തെറി; പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിവനിതാ ലീഗിന്നേ എന്താണ് പ്രശ്നം എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും. ശൂന്യതയിൽ നിന്ന് കെട്ടിപ്പടുത്ത പ്രസ്ഥാനമാണിതെന്നും നൂർബിന ഓർമ്മിപ്പിച്ചു. സ്ത്രീകൾ വീടിന് പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന കാലത്താണ് തങ്ങൾ ഈ സംഘടനയ്ക്കായി ഇറങ്ങിത്തിരിച്ചതെന്ന് പറഞ്ഞ അവർ, വനിതാ ലീഗിൽ കഴിവും പ്രാപ്തിയുമുള്ള നിരവധി പേരുണ്ടെന്നും അവരെ വിസ്മരിക്കരുതെന്നും കൂട്ടിച്ചേർത്തു. ലീഗ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ മുതിർന്ന നേതാവ് തന്നെ പരസ്യ വിമർശനവുമായി വന്നത് പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.The post ഫോട്ടോ പിടിക്കലല്ല രാഷ്ട്രീയം ഫീൽഡിലിറങ്ങണം ; ഫാത്തിമ തഹ്‌ലിയയ്ക്കും ലീഗ് നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് നൂർബിന റഷീദ് appeared first on Kairali News | Kairali News Live.