കോണ്‍ഗ്രസ്സ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക: പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടായേക്കും

Wait 5 sec.

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ്സ് ഇന്ന് പുറത്തുവിട്ടേക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ നേതൃതല ചര്‍ച്ച പൂര്‍ത്തിയായി. തയ്യാറാക്കിയ പട്ടിക പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറി.ഡല്‍ഹിയില്‍ ഇന്ന് വൈകിട്ട് നാലിനാണ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. രാവിലെ സ്‌ക്രീനിങ് കമ്മിറ്റിയും ഉച്ചക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും യോഗം ചേര്‍ന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം.ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി ഇന്നലെ പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലെ സാരഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. വിവാദങ്ങള്‍ നിലനില്‍ക്കുന്ന പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ എം പിമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. കെ സുധാകരന്‍ എം പിക്കും ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട പെരുമ്പാവൂരിലെ നിലവിലെ എം എല്‍ എ. എല്‍ദോസ് കുന്നപ്പിള്ളിലിനും സീറ്റ് നല്‍കാത്തതിനെതിരെ ഇരു നേതാക്കളും പരസ്യമായി രംഗത്തെത്തിയതും പാര്‍ട്ടിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.