കാസര്‍കോട്|കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി 20കാരന്‍ മുഹമ്മദ് മുക്താര്‍ ആണ് പരീക്ഷ എഴുതിയത്. സംഭവത്തില്‍ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് പോലീസ് നടപടി.ഇതേ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോണ്‍ പിടികൂടിയത്.