സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോരിന് യൂത്ത് കോൺഗ്രസ്; നേതൃത്വത്തിനെതിരെ എതിർപ്പുമായി കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ

Wait 5 sec.

കണ്ണൂർ ജില്ലയിലെ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സി.പി.ഐ.എം വിട്ട് വരുന്നവരെ കോൺഗ്രസ് സ്ഥാനാർത്ഥികളായി അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ വ്യക്തമാക്കി. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ സ്ഥാനാർത്ഥികളായി വരണമെന്നാണ് സംഘടനയുടെ ആവശ്യം.ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കാനുള്ള നീക്കത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിജിൽ മോഹൻ പറഞ്ഞു. കാലങ്ങളായി പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ മാനിക്കാൻ നേതൃത്വം തയ്യാറാകണം. ALSO READ : അതിജീവിതമാരോട് കോൺഗ്രസിന് ഇരട്ടത്താപ്പ് ; വിൻസെന്റിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അതിജീവിതപാർട്ടി വിരുദ്ധമായ ഇത്തരം തീരുമാനങ്ങൾ അണികൾക്കിടയിൽ വലിയ അമർഷമുണ്ടാക്കുമെന്നും, മണ്ഡലങ്ങളിൽ കോൺഗ്രസ് സ്വത്വമുള്ള നേതാക്കളെ തന്നെ പരിഗണിക്കണമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.The post സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോരിന് യൂത്ത് കോൺഗ്രസ്; നേതൃത്വത്തിനെതിരെ എതിർപ്പുമായി കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ appeared first on Kairali News | Kairali News Live.