കണ്ണേ കരളേ കെഎസേ; കണ്ണൂരില്‍ കെ സുധാകരന്‍ അനുകൂലികള്‍ പന്തം കൊളുത്തി പ്രകടനവുമായി തെരുവിലിറങ്ങി

Wait 5 sec.

കണ്ണൂര്‍| കെ സുധാകരന് നിയമസഭാ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ കെ സുധാകരന്‍ അനുകൂലികള്‍ പന്തം കൊളുത്തി പ്രകടനവുമായി തെരുവിലിറങ്ങി. ഡിസിസി പരിസരത്ത് നിന്നാണ് പ്രകടനം സംഘടിപ്പിച്ചത്. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്’- എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു രാത്രിയിലെ പന്തം കൊളുത്തി പ്രകടനം.കെ സുധാകരനെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരില്‍ സുധാകരന്‍ അനുകൂല ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ ചുങ്കക്കുന്ന് മുതല്‍ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളില്‍ എട്ടോളം ഫ്‌ലക്‌സ് ബോര്‍ഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. കണ്ണൂരിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് സണ്ണി ജോസഫിനെതിരെ വ്യാപക ആക്രമണവും നടക്കുന്നുണ്ട്. നേരത്തെ കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നിലും സമാനമായ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.എംപി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചു നില്‍ക്കുന്നതോടെ കെ. സുധാകരനും അതൃപ്തി തുടരുകയാണ്. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കെ സുധാകരന് കണ്ണൂരില്‍ സീറ്റില്ല. ആദ്യ പട്ടികയില്‍ എംപിമാര്‍ ആരുമില്ല. സുധാകരനെ പോലെ അടൂര്‍ പ്രകാശും മത്സരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.