ഭൂമിയെ ശ്വസിക്കാൻ അനുവദിക്കൂ : റീസൈക്ലിംഗ് ശീലമാക്കൂ

Wait 5 sec.

ആശാ വി ആർനമ്മുടെ ഭൂമി ഇന്ന് ഒരു വലിയ ശ്വാസംമുട്ടലിലാണ്. വായുമലിനീകരണവും പ്ലാസ്റ്റിക് കുന്നുകളും കൊണ്ട് ഭൂമി ശ്വാസം മുട്ടുമ്പോൾ നമുക്ക് മുന്നിലുള്ള ഏക പോംവഴി ‘പുനരുപയോഗം ‘ അഥവാ ‘റീസൈക്ലിംഗ് ‘ ആണ്.” ഭൂമിയെ ശ്വസിക്കാൻ അനുവദിക്കൂ ; റീസൈക്ലിംഗ് ശീലമാക്കൂ ” എന്ന സന്ദേശം കേവലം ഒരു മുദ്രാവാക്യമല്ല, റീസൈക്ലിംഗ് വരും തലമുറയുടെ നിലനിൽപ്പിനായുള്ള കരുതാലാണ്.എന്താണ് റീസൈക്ലിംഗ് ? എന്തിനുവേണ്ടി?ഉപയോഗശൂന്യമെന്ന് കരുതി നാം വലിച്ചെറിയുന്ന വസ്തുക്കളെ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച് പുതിയ ഉല്പന്നങ്ങളാക്കി മാറ്റുന്ന പ്രക്രീയയാണിത്. പ്രകൃതിയിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ വീണ്ടും വീണ്ടും ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു. മരങ്ങൾ മുറിക്കുന്നത് കുറയ്ക്കാനും റീസൈക്ലിംഗ് അത്യന്താപേക്ഷിതമാണ്.പ്ലാസ്റ്റിക് : ഭൂമിയുടെ ശ്വാസനാളത്തിലെ തടസംഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്. മണ്ണിൽ ലയിച്ചുചേരാൻ നൂറുകണക്കിന് വർഷങ്ങൾ എടുക്കുന്ന പ്ലാസ്റ്റിക്, കടലിലെയും കരയിലെയും ജീവജാലങ്ങൾക്ക് ഭീഷണിയാണ്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും പുനരുപയോഗിക്കുന്നത് വഴി കടലിലെ പ്ലാസ്റ്റിക് മലിനീകണം 80 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡുകൾ നിർമ്മിക്കുന്നതും ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മാതൃകകളാണ്.മരങ്ങളെ സംരക്ഷിക്കാൻ പേപ്പർ റീസൈക്ലിംഗ്നമ്മൾ ഉപയോഗിക്കുന്ന ഓരോ ടൺ പേപ്പറും പുനരുപയോഗിക്കുമ്പോൾ ഏകദേശം 17 മരങ്ങളാണ് വെട്ടിനശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെടുന്നത്. വനങ്ങൾ കുറയുമ്പോൾ അന്തരീക്ഷത്തിലെ കാർബൺഡൈയോക്സിഡിന്റെ അളവ് കൂടുകയും ആഗോളതാപനം വർദ്ധിക്കുകയും ചെയ്യുന്നു. കടലാസുകൾ പുനരുപയോഗിക്കുന്നതിലൂടെ ഭൂമിക്ക് കൂടുതൽ ഓക്സിജൻ നൽകുന്ന വനങ്ങളെ നമുക്ക് നിലനിർത്താം.മാലിന്യമല്ല, ഇതൊരു വിഭവംവെള്ളം, വായു, എണ്ണ, പ്രകൃതിവാതകം, കൽക്കരി, ധാതുക്കൾ എന്നിവയാണ് ഭൂമിയിലെ ആറ് പ്രധാന വിഭവങ്ങൾ. എന്നാൽ റീസൈക്ലിംഗിനെ ‘ ഏഴാം വിഭവം ‘ എന്നാണ് വിശേഷിപ്പിക്കുന്നത്. നാം വലിച്ചെറിയുന്ന ലോഹക്കഷ്ണങ്ങളും പ്ലാസ്റ്റിക്കും പേപ്പറും വെറും മാലിന്യമല്ല, മറിച്ച് ശരിയായ രീതിയിൽ കൈകാര്യം ചെയ്‌താൽ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള അസംസ്‌കൃത വസ്തുക്കളാണ്.റീസൈക്ലിങും സാമ്പത്തികഭദ്രതയുംപരിസ്ഥതി സംരക്ഷണം മാത്രമല്ല , വലിയൊരു തൊഴിൽ മേഖല കൂടിയാണ് റീസൈക്ലിംഗ്. മാലിന്യസംരക്ഷണ പ്ലാൻറ്റുകളും പുനരുപയോഗ യൂണിറ്റുകളും ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നു. കൂടാതെ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആവശ്യമായ വൻതോതിലുള്ള വൈദ്യുതി ലാഭിക്കാനും ഇതിലൂടെ സാധിക്കുന്നു .ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല. വരാനിരിക്കുന്ന തലമുറകൾക്കും ശുദ്ധമായ വായു ശ്വസിക്കാനും തെളിനീർ കുടിക്കുവാനും അവകാശമുണ്ട് .” ഭൂമിയെ ശ്വസിക്കാൻ അനുവദിക്കൂ ” എന്ന ആഹ്വാനം യാഥാർഥ്യമാകണമെങ്കിൽ ഓരോ വ്യക്തിയും റീസൈക്ലിംഗ് തന്റെ ജീവിതത്തിന്റെ ഭാഗമാക്കണം. മാലിന്യമുക്തമായ, പച്ചപ്പുള്ള ഒരു ലോകത്തിനായി നമുക്ക് കൈകോർക്കാം ഇന്ന് നാം ചെയ്യുന്ന ചെറിയൊരു മാറ്റം നാളത്തെ വലിയൊരു അതിജീവനമായി മാറും.The post ഭൂമിയെ ശ്വസിക്കാൻ അനുവദിക്കൂ : റീസൈക്ലിംഗ് ശീലമാക്കൂ appeared first on Kairali News | Kairali News Live.