അങ്ങേയറ്റം അശ്ലീലമെന്ന് പരാതി; നോറ ഫത്തേഹിയുടെ കെഡി ​ഗാനത്തിന് വിലക്ക്

Wait 5 sec.

സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ച് കെഡി ദ ഡെവിളിലെ സർക്കെ ചുനാർ തെരി സർക്കെ ഗാനം. ​ഗാനത്തിലെ അശ്ലീലം നിറഞ്ഞ വരികൾക്കെതിരെ പരാതി ലഭിച്ചതിനെത്തുടർന്ന് എല്ലാ പ്ലാറ്റ്ഫോമുകളിലും നിന്ന് നീക്കം ചെയ്യാൻ ഉത്തരവായി. ഗാനത്തിലെ വരികൾ അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ ഉള്ളടക്കം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ വിനീത് ജിൻഡാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ പരാതി നൽകിയിരുന്നു. കൂടാതെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തെയും ഈ പരാതി കൈമാറിയിരുന്നു.Also read : നടി നയൻതാരക്കെതിരെ അശ്ലീല പരാമർശവുമായി എഐഎഡിഎംകെ എംപിഗാനത്തിന്റെ വരികൾക്കെതിരെ പ്രമുഖ ഗായകൻ അർമാൻ മാലിക് ഉൾപ്പെടെ നിരവധിപ്പേർ സോഷ്യൽ മീഡിയയിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദ്രുവ് സർജ്ജയെ നായകനാക്കി പ്രേം സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. ഇത്തരം അശ്ലീല ​ഗാനങ്ങൾ ഇന്ത്യൻ സിനിമയിൽ ആവശ്യമില്ലാത്തതാണെന്നും, പ്രത്യേകിച്ച് യുവാക്കളിൽ പ്രതികൂല സ്വാധീനം ചെലുത്തുമെന്നും ആൾ ഇന്ത്യൻ സിനിമ വർക്കേഴ്സ് അസോസിയേഷനും പരാതി നൽകിയിരുന്നു. അതേസമയം, ഗാനം നിർമ്മിച്ച എഐസിഡബ്ല്യുഎ നിർമ്മാതാക്കളെതിരെയും അസോസിയേഷൻ പരാതി നൽകിThe post അങ്ങേയറ്റം അശ്ലീലമെന്ന് പരാതി; നോറ ഫത്തേഹിയുടെ കെഡി ​ഗാനത്തിന് വിലക്ക് appeared first on Kairali News | Kairali News Live.