പാർട്ടി ഭാഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ നരിപ്പറ്റയിൽ കോൺഗ്രസ് മണ്ഡലത്തിൽ സംഘർഷം. മുൻ കാവിലുംപാറ മൈനോറിറ്റി കോൺഗ്രസ് ചെയർമാനും നരിപ്പറ്റ മണ്ഡലം മുൻ സെക്രട്ടറിയുമായ കാണംകണ്ടി റഹിം ഹാജി റിബൽ സ്ഥാനാർത്ഥിയായി നിൽക്കുമെന്ന് പ്രഖ്യാപിച്ചു.2020-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനിടെ ശേഖരിച്ച ഫണ്ടുകൾ ഉൾപ്പെടെയുള്ള കണക്കുകളുടെ സുതാര്യതയെ കുറിച്ച് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് നേതാക്കൾ തിരികെ ഉൾപ്പെടുത്താമെന്ന വാഗ്ദാനങ്ങൾ നൽകിയിട്ടും ഔദ്യോഗിക നടപടി ഉണ്ടായില്ലെന്ന് റഹിം ഹാജി ആരോപിച്ചു. നരിപ്പറ്റയിലെ ചില കോൺഗ്രസ് നേതാക്കളുടെ കോക്കസ് തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും, തന്നെ പാർട്ടിയിൽ തിരിച്ചെടുക്കുന്നത് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റുമായി നടത്തിയ പല ചർച്ചകളും ഫലപ്രദമായില്ലെന്നും റഹിം ഹാജി പറഞ്ഞു.Also read : ജസ്റ്റിസ് കെ ടി തോമസിന്റെ പിന്തുണ തേടി സ്ഥാനാർഥികളായ വി എൻ വാസവനും, കെ അനിൽകുമാറുംകോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന തനിക്ക് നീതി നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. നാദാപുരം അല്ലെങ്കിൽ കൊയിലാണ്ടി നിയമസഭ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ശനിയാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് റഹിം ഹാജി അറിയിച്ചു.മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനും റഹിം ഹാജിയെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല.The post കോൺഗ്രസ് സീറ്റ് തർക്കം; നരിപ്പറ്റയിൽ റിബൽ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കാണംകണ്ടി റഹിം ഹാജി appeared first on Kairali News | Kairali News Live.