കരുനാഗപ്പള്ളിയിൽ കോൺഗ്രസിന് റിബൽ. യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥാണ് ഇന്ന് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ബോബൻ, സി.ആർ മഹേഷിനെതിരെ മത്സരിക്കുന്നത്.തെരഞ്ഞെടുപ്പ് ആവേശം കൊടുംമ്പിരികൊള്ളുമ്പോൾ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പണത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സ്ഥാനാർഥികൾ വലിയ ആവേശത്തോടെ പത്രിക നൽകി പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. തുടക്കംമുതലേ കല്ലുകടിയായിരുന്നു കോൺഗ്രസിൽ. കുപ്പായം തുന്നിവെച്ചിരുന്നവർക്കൊന്നും സീറ്റ് കിട്ടിയതും ഇല്ല. അടിപിടിയോടെ കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ കരുനാഗപ്പള്ളിയിൽ ഇതാ റിബലും പുറത്തുവന്നിരിക്കുന്നു. ബോബൻ ജി നാഥിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വന്ന ഒരു കുറിപ്പ് ഇങ്ങനെയാണ്…,Also read: സ്വാഭാവിക മരണങ്ങളെ മെഡിക്കൽ കോളജിലെ തീപിടിത്തവുമായി ചേർത്ത് വ്യാജ വാർത്ത സൃഷ്ടിക്കുക ലക്ഷ്യം; തെരഞ്ഞെടുപ്പ് കാലത്തെ ‘മനോരമ’യുടെ വ്യാജ പ്രചരണങ്ങള്‍മുൻ കെ. എസ്. യു നേതാവ് ബോബൻ ജി നാഥും പോരാട്ടത്തിന് ഒരുങ്ങുകയായി.കരുനാഗപ്പള്ളിയിൽ അസി. റിട്ടേണിംഗ് ഓഫീസറായ തഹസീൽദാർക്ക് മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.എം.എൽ.എ യും സ്കൂൾ സഹപാഠിയുമായ സുഹൃത്ത് മത്സരിക്കുമ്പോൾ ഇങ്ങനൊരു നീക്കം വേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് ബോബന്റെ മറുപടി- “എന്റെ പോരാട്ടം ജാതി വിവേചനമില്ലാത്ത ഒരു സമൂഹത്തിനായാണ്. ഒരാളു പോലും പൊതു സമൂഹത്തിൽ ജാതിയുടെ പേരിൽ തഴയപ്പെടാൻ പാടില്ല, രാഷ്ട്രീയ രംഗത്ത് പ്രത്യേകിച്ചും”പത്രിക സമർപ്പിക്കാൻ ബോബനോടൊപ്പം ഭാര്യ അനിലയുമുണ്ടായിരുന്നു.മുനിസിപ്പൽ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടും കഴിഞ്ഞ തവണ കെ.എസ്.ആർ.ടി.സി ഡിവിഷനിൽ മത്സരിക്കാൻ ആഗ്രഹിച്ച ബോബന് കോൺഗ്രസ് നേതൃത്വം സീറ്റ് നൽകിയിരുന്നില്ല. മുന്നോക്ക ജാതി വോട്ടർമാർ കൂടുതലുള്ള ഡിവിഷനിൽ ഒരു മുന്നോക്ക സമുദായക്കാരൻ മത്സരിക്കട്ടെയെന്ന ചിലരുടെ നിലപാടാണ് സീറ്റ് നിഷേധിക്കാൻ കാരണമായതെന്ന ആക്ഷേപം ഉയർന്നിരുന്നു.സീറ്റ് നിഷേധിച്ച ഡിവിഷനിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥിയായിരുന്നു.പി ജർമ്മിയാസ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന കമ്മറ്റിയിൽ ജന.സെക്രട്ടറിയും തുടർന്ന് സി. ആർ. മഹേഷ് പ്രസിഡന്റായ കമ്മറ്റിയിൽ വൈസ് പ്രസിഡന്റുമായിരുന്നു ബോബൻ ജി. നാഥ്.കരുനാഗപ്പള്ളിയെ ചേർത്ത് നിർത്തി ജനകീയനായെന്ന് അവകാശപ്പെടുമ്പോഴും യു. ഡി. എഫ് സ്ഥാനാർത്ഥിയുടെ സന്തതസഹചാരിയെ ചേർത്ത് നിർത്താൻ കഴിയാതെ പോയതെന്തു കൊണ്ടെന്ന ചോദ്യം മണ്ഡലത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നുയരുന്നുണ്ട്….The post കരുനാഗപ്പള്ളിയിൽ കോൺഗ്രസിന് റിബൽ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചു appeared first on Kairali News | Kairali News Live.