തലസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിലും ഒരു പടി മുൻപിലെത്തി ഇടത് പാളയം. നേമത്ത് വി ശിവൻകുട്ടിയും വട്ടിയൂർക്കാവ് വി കെ പ്രശാന്തും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വിവിധ ഭാഗങ്ങളിലായി എട്ടോളം ഇടത് സ്ഥാനാർഥികളാണ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.Also read: കരുനാഗപ്പള്ളിയിൽ കോൺഗ്രസിന് റിബൽ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചുജനം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മൂന്നാഴ്ച്ച മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ ഉള്ള ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് നാമനിർദ്ദേശപത്രിക സമർപ്പണത്തിലും കണ്ടത്. തിരുവനന്തപുരത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ആയി നിരവധി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ജനം ആവേശത്തോടെ നോക്കുന്ന നേമം മണ്ഡലത്തിലും വട്ടിയൂർക്കാവ് മണ്ഡലത്തിലും കഴക്കൂട്ടം മണ്ഡലത്തിലും സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു കഴിഞ്ഞു.Also read: ഇറാന്റെ ആണവകേന്ദ്രമായ നതാൻസിൽ വീണ്ടും യുഎസ് – ഇസ്രായേൽ ആക്രമണംനേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി തൊഴിൽ ഭവനിൽ പത്രിക പത്രിക സമർപ്പിച്ചു. വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് പബ്ലിക് ഓഫീസിൽ എത്തി പത്രിക സമർപ്പിച്ചു. കഴക്കൂട്ടം എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ കളക്ടറേറ്റിലും പത്രിക സമർപ്പിച്ചു.ചിറയിൻകീഴ് എൽഡിഎഫ് സ്ഥാനാർഥി മനോജ് ഇടമന, വാമനപുരം എൽഡിഎഫ് സ്ഥാനാർഥി ഡി കെ മുരളി, വർക്കല എൽഡിഎഫ് സ്ഥാനാർഥി വി ജോയ്, ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർഥി ഒ എസ് അംബിക, പാറശ്ശാല എൽഡിഎഫ് സ്ഥാനാർത്ഥി CK ഹരീന്ദ്രൻ എന്നിവരും പത്രിക സമർപ്പിച്ചു.ആഭ്യന്തര കലഹം ഇപ്പോഴും വിട്ടൊഴിയാത്ത യുഡിഎഫിൽ നിന്ന് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചത് അഞ്ചു പേർ മാത്രമാണ്. തിങ്കളാഴ്ചയാണ് നോമിനേഷൻ നൽകാനുള്ള അവസാന തീയതി.The post പത്രിക സമർപ്പണത്തിലും ഒരു പടി മുൻപിലെത്തി ഇടതുപാളയം appeared first on Kairali News | Kairali News Live.