ഇറാന്റെ ആണവകേന്ദ്രമായ നതാൻസിൽ വീണ്ടും യുഎസ് – ഇസ്രായേൽ ആക്രമണം

Wait 5 sec.

മിഡിൽ ഈസ്റ്റിൽ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞ് ദിവസങ്ങൾക്കകം തന്നെ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവകേന്ദ്രമായ നതാൻസ് ആക്രമിക്കപ്പെട്ടു. ശനിയാഴ്ച്ചയാണ് നതാൻസിന് നേരെ ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ ആണവ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. എന്നാൽ ഉപ​ഗ്രഹ ചിത്രങ്ങൾ പ്രകാരം നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെഹ്റാനിൽ നിന്നും ഏക​ദേശം 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ആണവ കേന്ദ്രം ശത്രു രാജ്യങ്ങളുടെ പ്രധാന ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു. അതേ സമയം അമേരിക്ക 2500-ത്തിലധികം സൈനികരെയും 3 യുദ്ധക്കപ്പലുകളെയും മേഖലയിലേക്ക് അയച്ചിട്ടുണ്ട്.Also read : കപ്പൽ കയറി പാചകവാതകമെത്തുന്നുണ്ട്; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമൂസ് കടക്കുംലെബനനിലെ ബെയ്റൂട്ടിലെ തെക്കൻ പ്രദേശങ്ങളിൽ ഹിസ്ബുള്ള തീവ്രവാദികളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. ലെബനനിലെ ആക്രമണങ്ങളിൽ 1000-ത്തിലധികം പേർ കൊല്ലപ്പെട്ടതായും 1 ദശലക്ഷത്തിലധികം പേർക്ക് വീടുകൾ നഷ്ടമായതായും ലെബനൻ സർക്കാർ അറിയിച്ചു.The post ഇറാന്റെ ആണവകേന്ദ്രമായ നതാൻസിൽ വീണ്ടും യുഎസ് – ഇസ്രായേൽ ആക്രമണം appeared first on Kairali News | Kairali News Live.