രണ്ട് പടം പൊട്ടിയിട്ടും മൂന്നാമതും പടമുണ്ട്; എന്നെപ്പോലെ അപ്രോച്ചബളും അവൈലബിളുമായ വേറെ നടനില്ലെന്ന് ധ്യാൻ ശ്രീനിവാസൻ

Wait 5 sec.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകൾ തുടർച്ചയായി പരാജയപ്പെടുകയാണെന്ന് ധ്യാൻ ശ്രീനിവാസൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇതിൽ സ്വയം ട്രോളി കാണികളിൽ ചിരി പടർത്തുന്ന ധ്യാനിൻ്റെ വീഡിയോ വൈറലാവാറുമുണ്ട്. തന്റഎ സിനിമകൾ തുർച്ചയായി പരാജയപ്പെടുമ്പോഴും വീണ്ടും തനിക്ക് സിനിമ കിട്ടാനുള്ള കാരണം വ്യക്തമാക്കിയിരിക്കുയാണ് ധ്യാൻ. അതും സ്വയം ട്രോളായിത്തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇതി പറയുന്നത്.എൻ്റെ സിനിമകൾ രണ്ട് തവണ പരാജയപ്പെട്ടാൽ മൂന്നാമതും തനിക്ക് സിനിമയുണ്ട്. മൂന്നാമത്തേതും പരാജയപ്പെട്ടാലും നാലാമതും തന്നെ ആളുകൾ വിളിക്കും ഇതിന് കാരണം ഇവിടുത്തെ മുഖ്യധാരാ നടന്മാർ അപ്രോച്ചബിളും അവൈലബിളുമല്ലെന്നതാണ്. നാളെ നിങ്ങൾക്കൊരു സിനിമ ചെയ്യണമെങ്കിൽ എത്ര പേരിലേക്ക് നിങ്ങൾക്ക് എത്തിപ്പെടാനാകും? Also read: ‘ധുരന്ധറിൽ നിന്നും ഒരുപാട് ദൂരെയാണ് ഞാൻ, നിങ്ങളോ?’ സൂപ്പർ താരങ്ങളെ പരി​ഹസിച്ച് പ്രകാശ് രാജ്ആരിലേക്കും എത്തിപ്പെടാനാകില്ല ഞാനെഴികെയെന്നാണ് ധ്യാൻ പറയുന്നത്. എന്നോട് എന്തും ചോദിക്കാമെന്നും കളിയാക്കാമെന്നും അദ്ദേഹം പറയുന്നു. വേറൊരു നടനേയും കളിയാക്കാനോ എന്തെങ്കിലും പറയാനോ കഴിയില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ഇന്റ്ർ വ്യൂ സ്റ്റാർ എന്നാണ് ധ്യാനിനെ ജനങ്ങൾ വിളിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ്റെ ഇന്റർ വ്യൂ എല്ലാം നവമാധ്യമത്തിൽ വൈറലാണ്.The post രണ്ട് പടം പൊട്ടിയിട്ടും മൂന്നാമതും പടമുണ്ട്; എന്നെപ്പോലെ അപ്രോച്ചബളും അവൈലബിളുമായ വേറെ നടനില്ലെന്ന് ധ്യാൻ ശ്രീനിവാസൻ appeared first on Kairali News | Kairali News Live.