ഉത്തർപ്രദേശിലെ ബറേലിയിലാണ് അച്ഛനെ കൊലപ്പെടുത്തിയ സ്വന്തം മകനെതിരെ ഒരമ്മയ്ക്ക് മൊഴി നൽകേണ്ടി വന്നത്. 2025 ഏപ്രിൽ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭൂമിതർക്കത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്. പിതാവും പ്രതി ഛത്രപാലും തമ്മിൽ സ്ഥിരമായി ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയുളള തർക്കമുണ്ടായിരുന്നു. ഏപ്രിൽ 11-ന് തർക്കം വഷളായതിനെത്തുടർന്ന് പ്രതി അരിവാൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. Also read : വന്നു കണ്ടു കീ‍ഴടക്കി! ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായി; 15 ദിവസത്തിനു ശേഷം യുവതി സ്വർണവുമായി മുങ്ങിയതായി പരാതി, സംഭവം ബെംഗളൂരുവിൽകേസിൽ അമ്മയുടെ മൊഴിയാണ് കോടതി പ്രാധമിക പരിഗണനയിലെടുത്തത്. തന്റെ ജീവിതം നശിപ്പിക്കുകയും ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത മകന്റെ മുഖം ഇനി ഒരിക്കലും കാണേണ്ട എന്നും അവർ കോടതിയിൽ പറഞ്ഞു. ഇതോടെ പ്രതി ഛത്രപാലിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു. വിചാരണക്കിടെ പ്രതിയുടെ അമ്മയും ഒരു സഹോദരനുമുൾപ്പെടെ ഏഴ് ദൃസക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് തബ്രെസ് അഹമ്മദാണ് ശിക്ഷ വിധിച്ചത്.The post “ഇനി ഈ മുഖം പോലും കാണാൻ താൽപര്യമില്ല”; യുപിൽ അച്ഛന്റെ കൊലപാതകത്തിൽ മകനെതിരെ കോടതിയിൽ മൊഴി നൽകി അമ്മ appeared first on Kairali News | Kairali News Live.