തുടർച്ചയായ വംശീയ അധിക്ഷേപം; കമന്ററിയിൽ നിന്ന് വിരമിച്ച് മുൻ ക്രിക്കറ്റ് താരം

Wait 5 sec.

23 വർഷം നീണ്ട തന്റെ കരിയറിൽ തുടർച്ചയായ വംശീയ അധിക്ഷേപം നേരിട്ടതായി ആരോപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ലക്ഷമൺ ശിവരാമകൃഷ്ണൻ ബി സി സിഐ കമന്ററി പാനലിൽ നിന്നും വിരമിച്ചു. എക്സിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കൽ വാർത്ത അറിയിച്ചത്. താൻ രണ്ട് പതിറ്റാണ്ടിലേറെയായി ഈ സിസ്റ്റത്തിന്റെ ഭാ​ഗമായിരുന്നു, എന്നാൽ ടോസ് ഡ്യൂട്ടി, മത്സരാനന്തര അവാർഡ് ദാന ചടങ്ങുകൾ തുടങ്ങിയുള്ള പ്രധാനപ്പെട്ട ഓൺ എയർ പരിപാടികളിലേക്ക് തന്നെ സ്ഥിരമായി അവ​ഗണിക്കാറുണ്ടായിരുന്നു. അതിന് കാരണം വംശീയമാണോ എന്ന ഒരാളുടെ ചോദ്യത്തിന് നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് കാരണം എന്നും അദ്ദേഹം എക്സിൽ കുറിച്ചു.Also read : നൈറ്റ് റൈഡേഴ്‌സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല; ആകാശ് ദീപ് ഐപിഎല്ലിൽ നിന്നും പുറത്ത്1980-കളിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രതീക്ഷയുളള ലെ​ഗ് സ്പിന്നറുകളിൽ ഒനരാളായിരുന്നു ലക്ഷമൺ ശിവരാമകൃഷ്ണൻ. ആ കാലയളിൽ കളിച്ച ഒമ്പത് ടെസ്റ്റുകളിൽ 26 വിക്കറ്റുകളും 16 ഏകദിനത്തിൽ 15 വിക്കറ്റുകളും നേടിയിട്ടുണ്ട്. പുതിയ കമന്റേറ്റർമാർക്ക് കിട്ടുന്ന അവസരങ്ങൽ പോലും തനിക്ക് ലഭിക്കാറില്ല, 23 വർഷമായി ഇത്തരം ചടങ്ങുകളിൽ നിന്നും തന്നെ മാറ്റി നിർത്തി. പുതിയതായി വരുന്നവർക്ക് അവസരം ലഭിക്കുന്നെങ്കിൽ അതിന്റെ കാരണം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാമല്ലോ എന്നും അദ്ദേഹം ചോദിച്ചു. തന്റെ വിരമിക്കൽ കേവലം ഒരു വിരമിക്കൽ അല് പകരം ടെലിവിഷൻ രം​ഗത്ത് വിവേചനങ്ങളെ പുറത്ത് കൊണ്ടു വരാനുള്ള ശ്രമം ആണെന്നും അദ്ദേഹം പറയുന്നു.The post തുടർച്ചയായ വംശീയ അധിക്ഷേപം; കമന്ററിയിൽ നിന്ന് വിരമിച്ച് മുൻ ക്രിക്കറ്റ് താരം appeared first on Kairali News | Kairali News Live.