സൂക്ഷിക്കണം ഉപ്പിലുമുണ്ട് വ്യാജൻ തിരിച്ചറിയാൻ ഈ വഴികൾ സഹായിക്കും

Wait 5 sec.

നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാനിയാണ് ഉപ്പ്. മധുരമില്ലാതെ ചിലപ്പോൾ ചായയോ കാപ്പിയോ കുടിക്കാൻ കഴിയുമായിരിക്കും എന്നാൽ ആഹാരത്തിൽ ഉപ്പില്ലെങ്കിൽ അതൊരു വലിയ കുറവ് തന്നെയാണ്. അത് മാത്രമല്ല ഉപ്പില്ലെങ്കിൽ ഭക്ഷണത്തിന്റെ ആകെ രുചിയെതന്നെ അത് ബാധിക്കുകയും ചെയ്യും. എന്നാൽ ഈ ഉപ്പിലുമുണ്ട് വ്യജന്മാർ, അതിനാൽ നമ്മൾ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഈ പദാർത്ഥം വ്യാജനാണോ അതോ ശുദ്ധമാണോ എന്ന് മനസ്സിലാക്കാൻ കുറച്ച് വഴികളുണ്ട്. അതിൽ ഒന്നാമത് ഉപ്പ് ഒരു ​ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് കലക്കി യോജിപ്പിക്കുക. യഥാർത്ഥ ഉപ്പ് വെളളത്തിൽ പൂർണമായും അലി‍ഞ്ഞ് ചേരും. ഇനി അത് വ്യാജനാണെങ്കിൽ അലിയാതെ ​ഗ്ലാസിന് താഴെ ബാക്കി അവശേഷിക്കും മാത്രമല്ല വെള്ളത്തിന്റെ നിറം മാറുകയും ചെയ്യും. ശുദ്ധമായ ഉപ്പാണെങ്കിൽ വെള്ളത്തിന്റെ നിറം മാറില്ല. Also read : ഇനി മറ്റൊരു വഴി പരലുകളുടെ വലിപ്പമാണ് ശുദ്ധമായ ഉപ്പാണെങ്കിൽ അതിലെ പരലുകൽ ഒരേ വലിപ്പത്തിലായിരിക്കും അതേ സമയം വ്യാജനാണെങ്കിൽ പരലുകൾ പല വലിപ്പത്തിലായിരിക്കും കാണപ്പെടുന്നത്. മറ്റൊരു വഴി ഉപ്പിലേക്ക് അയഡിൻ ലായിനി ചേർക്കുന്നതാണ്. യഥാർത്ഥ ഉപ്പാണെങ്കിൽ അത് നീല നിറമായി മാറും എന്നാൽ വ്യാജനാണെങ്കിൽ നിറം മാറുകയുമില്ല.കുറച്ച് ഉപ്പെടുക്ക് പാനിൽ വച്ച് ചൂടാക്കുന്നതാണ് അടുത്ത വഴി. വ്യാജനാണെങ്കിൽ ഉപ്പിന്റെ നിറം മാറുകയും ദുർ​ഗന്ധം വമിക്കുകയും ചെയ്യും.The post സൂക്ഷിക്കണം ഉപ്പിലുമുണ്ട് വ്യാജൻ തിരിച്ചറിയാൻ ഈ വഴികൾ സഹായിക്കും appeared first on Kairali News | Kairali News Live.