അതീവ പ്രാധാന്യമുള്ള രാഷ്ട്രീയ പോരാട്ടത്തിന് കേരളം തയ്യാറെടുക്കുകയാണ്. ഏറ്റവും പാവപ്പെട്ട മനുഷ്യർക്ക്, സാധാരക്കാരന് ജീവിത സൗകര്യം മെച്ചപ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്ന് എ വിജയരാഘവൻ. ഇന്ത്യയിൽ ആദ്യമായി വയോജന നിയമം പാസാക്കിയ സംസ്ഥാനം കേരളമാണെന്നും എൽഡിഎഫ് കഴക്കൂട്ടം മണ്ഡലം കൺവെൻഷനിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.Also read: കരുനാഗപ്പള്ളിയിൽ കോൺഗ്രസിന് റിബൽ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചുവിദ്യാഭ്യാസ രംഗത്തെ പുനക്രമീകരണത്തിലൂടെ 55,000 ഡിജിറ്റൽ ക്ലാസ് റൂമുകൾ നിർമ്മിക്കാനും തൊഴിൽ പരിശീലനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും നമ്മുടെ സർക്കാരിന് കഴിഞ്ഞത് നമ്മുടെ നേട്ടമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നാളത്തെ കേരളം എന്തായിരിക്കണം എന്ന് ഇന്ന് തിരിച്ചറിയുന്ന വ്യക്തതയുള്ള നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം. അതിന് പ്രാപ്തമാക്കുന്നത് ഇടതുസർക്കാരെന്നും അദ്ദേഹം പറഞ്ഞു.Also read: സ്വാഭാവിക മരണങ്ങളെ മെഡിക്കൽ കോളജിലെ തീപിടിത്തവുമായി ചേർത്ത് വ്യാജ വാർത്ത സൃഷ്ടിക്കുക ലക്ഷ്യം; തെരഞ്ഞെടുപ്പ് കാലത്തെ ‘മനോരമ’യുടെ വ്യാജ പ്രചരണങ്ങള്‍ഇന്നത്തെ സമൂഹത്തെ എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ രൂപപ്പെടുത്തിയ സർക്കാരിണിത്. വിദ്യാഭ്യാസ രംഗം പുനക്രമീകരിച്ചു, തൊഴിൽ പരിശീലനങ്ങൾ ഉൾപ്പെടുത്തി, 55,000 ഡിജിറ്റൽ ക്ലാസ് റൂമുകൾ നിർമിച്ചു, ശാസ്ത്ര സാങ്കേതിക വിദ്യ കൈപ്പിടിയിൽ ഒതുക്കിയ മനുഷ്യനാണ് മലയാളി എന്ന് തെളിയിക്കാൻ നമുക്ക് കഴിഞ്ഞു. കേരളത്തിൽ മരുന്ന് കിട്ടാതെ വിഷമിക്കുന്ന ഒരു മനുഷ്യനില്ല ഇന്ന്. ഏത് മനുഷ്യനും എപ്പോഴും കയറി ചെല്ലാവുന്ന രീതിയിൽ സർക്കാർ ആശുപത്രികൾ മാറി.Also read: മുന്നോട്ട്…! എറണാകുളം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചുവീടില്ലാത്ത ഒരു മനുഷ്യരും കേരളത്തിൽ ഇല്ല, 5 ലക്ഷം ആളുകൾക്ക് ഏറ്റവും മികച്ച വീടുകൾ നൽകി, 650 രൂപ പെൻഷൻ കൊടുക്കാൻ കഴിയാത്തവർ ആണ് യുഡിഎഫ് സർക്കാർ, അത് ഇന്ന് 2000 രൂപയാക്കി ഉയർത്തി. ഭക്ഷണത്തിലും വസ്ത്രത്തിലും മതം നോക്കുന്ന സംഘപരിവാർ അജണ്ടകളെ കേരളം പ്രതിരോധിക്കുന്നുണ്ട്. 1957-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയ മഹാ പൈതൃകത്തിന്റെ തുടർച്ച തന്നെയാണിത്. അസത്യം പ്രചരിപ്പിക്കാനുള്ള യുഡിഎഫിൻ്റെ പരിശ്രമത്തെ പരാജയപ്പെടുക തന്നെവേണെമെന്നും അദ്ദേഹം വ്യക്തമാക്കി.The post ‘യുഡിഎഫ് വർഗീയതയെ പിന്തുണച്ചിട്ട് ഇടതുപക്ഷത്തെ കുറ്റം പറയുന്നു; തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപിക്ക് നൽകാൻ സഹായിച്ചതും കോൺഗ്രസ്’: എ വിജയരാഘവൻ appeared first on Kairali News | Kairali News Live.