ജോർജ്ജ് കുട്ടിയും കുടുംബവും തിയേറ്ററിലെത്താൻ വൈകൂന്ന് തോന്നുന്നുട്ടോ…

Wait 5 sec.

ജോർജ്ജ് കുട്ടിയും കുടുംബവും തിയേറ്ററിലെത്താൻ വൈകുമെന്നാണ് തോന്നുന്നൂട്ടോ… ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിപ്പുകൾ. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ ഷെഡ്യൂൾ ചെയ്ത തീയതിയിൽ റിലീസ് ചെയ്യില്ലെന്നാണ് അഭ്യൂഹം.മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ദൃശ്യവും ദൃശ്യവും 2വിനും ശേഷം ജോർജ്ജുകുട്ടിയേയും കു‍ടുംബത്തേയും മലയാളികൾ പിന്നേയും കാത്തിരിക്കുകയായിരുന്നു. ഡേറ്റ് നീളുമ്പോൾ കാത്തിരിപ്പും നീളുകയാണ്.Also read: എന്റെ പൊന്നോ ഇതെന്തൊരു ചൂടാ…! 11 ജില്ലകളിൽ യെല്ലോ അലർട്ട്ദൃശ്യം 3 റിലീസ് മേയിലോ ജൂണിലോ ആയിരിക്കും തിയേറ്ററുകളിൽ എത്തുക എന്നാണ് പുതിയ വിവരം. ഇപ്പോഴുള്ള സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് റിലീസി മാറ്റിവെച്ചത്. റിലീസ് മാറ്റിയത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിർമാതാക്കളിൽ നിന്ന് ഉടൻ തന്നെ ഔദ്യോഗിക അപ്‌ഡേറ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.The post ജോർജ്ജ് കുട്ടിയും കുടുംബവും തിയേറ്ററിലെത്താൻ വൈകൂന്ന് തോന്നുന്നുട്ടോ… appeared first on Kairali News | Kairali News Live.