വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെ ചൊല്ലി ബിജെപിയിൽ കലഹം. സ്വതന്ത്ര സ്ഥാനാർഥിയാകാൻ ബിജെപി നേതാവ് ആലംകോട് ധാനശീലൻ. പാർട്ടി വിടുമെന്ന് പ്രാദേശിക നേതാക്കളുടെ ഭീഷണി. എൽഡിഎഫ് സ്ഥാനാർഥി വി ജോയിയെ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം. പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചിരുന്നു.വർക്കല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായി ബന്ധപ്പെട്ടാണ് പ്രാദേശികതലത്തിൽ തർക്കം നിലനിൽക്കുന്നത്. സീറ്റ് വിഭജനത്തിൽ വർക്കല സീറ്റ് ബിഡിജെഎസ് ആണ് നൽകിയത്. സ്ഥാനാർഥിയായി അഡ്വ. ശ്രീനിവാസൻ വേണുഗോപാലിനെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ബിജെപി സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ ആവശ്യം.Also read: കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം വീണ്ടും ചർച്ചയിൽ; പയ്യന്നൂരിലെ ‘ഒറ്റുകാരനെ’ വിമർശിച്ച് കെ കെ രാഗേഷ്അതിനുള്ള മുന്നൊരുക്കങ്ങളും ചുമരെഴുത്തുകളും പ്രാദേശിക നേതൃത്വം തുടങ്ങുകയും ചെയ്തിരുന്നു. പ്രാദേശിക നേതാക്കൾക്കിടയിൽ വലിയ ഭിന്നതയ്ക്കാണ് ഇതതോടെ വഴി തുറന്നത്. നിലവിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബിജെപി നേതാവ് ആലങ്കോട് ധാനശീലൻ മത്സരിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.നോട്ടയ്‌ക്കോ ബിഡിജെസിനോ വോട്ട് നൽകരുതെന്നും പകരം യുഡിഎഫ് സ്ഥാനാർഥി വർക്കല കഹാറിന് വോട്ട് നൽകണമെന്നുമുള്ള പ്രാദേശിക നേതാക്കളുടെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തായത്. വർക്കല എൽഡിഎഫ് സ്ഥാനാർഥി വി ജോയിയെ തോൽപ്പിക്കണമെന്നും ശബ്ദ സന്ദേശത്തിനുണ്ട്. ആഭ്യന്തര കലഹം ഒഴിയാത്ത ബിജെപിയിൽ പ്രാദേശിക തലത്തിൽ വരെ വലിയ ഭിന്നതയാണ് ഉണ്ടാകുന്നത്. യുഡിഎഫിനെ കൂട്ടുപിടിച്ചും ഇടതു സ്ഥാനാർഥിയെ തോൽപ്പിക്കാനാണ് ബിജെപി പ്രാദേശിക നേതാവിന്റെ ആഹ്വാനം.The post പ്രശ്നമാണ്…: വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെ ചൊല്ലി ബിജെപിയിൽ കലഹം appeared first on Kairali News | Kairali News Live.