ഇടത് ബന്ധം ഉപേക്ഷിച്ചു; കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗില്‍

Wait 5 sec.

മലപ്പുറം | മുന്‍ എം എല്‍ എ. കാരാട്ട് റസാഖ് ഇടത് ബന്ധം ഉപേക്ഷിച്ച് വീണ്ടും മുസ്‌ലിം ലീഗില്‍. ഇന്ന് രാവിലെ എട്ടോടെ പാണക്കാട്ടെത്തിയ അദ്ദേഹം മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് റസാഖ് അംഗത്വം ഏറ്റുവാങ്ങിയത്.കുറെക്കാലമായി ഇടത് മുന്നണിയുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു റസാഖ്. തിരഞ്ഞെടുപ്പ് അടുത്തതോടെ ബന്ധം കൂടുതല്‍ വഷളായി. ഇടത് മുന്നണിയില്‍ നിന്ന് വലിയ അവഗണന നേരിട്ടതായി റസാഖ് പറഞ്ഞു.എന്നാല്‍, റസാഖിന്റെ ലീഗിലേക്കുള്ള തിരിച്ചുപോക്ക് തങ്ങളെ ബാധിക്കില്ലെന്നാണ് ഇടത് മുന്നണിയുടെ പ്രതികരണം.