സ്വാതന്ത്ര സമര സേനാനിയിൽ നിന്നും തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക ലഭിക്കുന്ന അപൂർവ്വം ഭാ​ഗ്യം ലഭിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ

Wait 5 sec.

പൂഞ്ഞാർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽലിന് തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക നൽകി സ്വാതന്ത്ര്യ സമരസേനാനി എം.കെ. രവീന്ദ്രൻ വൈദ്യർ. ജിവിച്ചിരിക്കുന്ന ചുരുക്കം ചില സ്വാതന്ത്ര്യ സമരസേനാനികളിൽ ഒരാളായ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ തുക ഏറ്റുവാങ്ങിയത്. ഇപ്പോഴും സ്വാതന്ത്ര്യ സമര പെൻഷൻ കൈപ്പറ്റുന്നുണ്ട് രവീന്ദ്രൻ വൈദ്യർ. ഒപ്പം തന്നെ ഡൽഹിയിൽ രാഷ്ട്രപതി ഭവനിലും മറ്റും നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങുകളിൽ ദേശീയ ഗവൺമെന്റിന്റെ അതിഥിയായി അദ്ദേഹം പലതവണ പങ്കെടുത്തിട്ടുണ്ട്. തന്റെ സ്വാതന്ത്ര്യ സമര പെൻഷൻ തുകയിൽ നിന്നാണ് സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നൽകുന്നതെന്ന് അദ്ദേഹം തന്നെ തുറന്ന് പറയുന്നു. ഒരു സ്വാതന്ത്ര്യ സമരസേനാനിയിൽ നിന്നും ഇത്തരത്തിൽ ഒരു തുക ലഭിക്കുന്നത് കേരളത്തിലെ 140 സ്ഥാനാർത്ഥികളിൽ തനിക്ക് മാത്രം ലഭിക്കുന്ന വലിയ ഭാഗ്യവും അംഗീകാരവുമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ അബിമാനത്തോടെ പറയുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ കഴിഞ്ഞ തവണ പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. Also read : പെരുന്നാൾ സന്തോഷം പങ്കിട്ട് ബേപ്പൂർ നിയോജക മണ്ഡലത്തിലം എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസ്ഇത്തവണ അദ്ദേഹത്തിന് അതിനേക്കാൾ വലിയ വിജയം ഉണ്ടാകട്ടെയെന്ന് രവീന്ദ്രൻ വൈദ്യർ ആശംസിക്കുകയും ചെയ്തതോടെ ആ കൂടിക്കാഴ്ച്ച കൂടുതൽ മനോഹരമായി.The post സ്വാതന്ത്ര സമര സേനാനിയിൽ നിന്നും തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക ലഭിക്കുന്ന അപൂർവ്വം ഭാ​ഗ്യം ലഭിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ appeared first on Kairali News | Kairali News Live.