തുർക്കിയിലെയും ഒമാനിലെയും സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇറാനോ സഖ്യകക്ഷികൾക്കോ പങ്കില്ലെന്ന് ഇറാൻ ഭരണാധികാരി മൊജ്തബ ഖമേനി. ഇത് ഇസ്ലാമിക് റിപ്പബ്ലിക്കിനും മറ്റ് അയൽ രാജ്യങ്ങൾക്കുമിടയിൽ ഭിന്നത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചരണമാണെന്നും മൊജ്തബ ഖമേനി പറഞ്ഞു. പ്രാദേശിക ബന്ധങ്ങളെ തകർക്കാൻ സയണിസ്റ്റ് ശത്രുവിന്റെ തന്ത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങളിലും സമാനമായ നടപടി ഉണ്ടാകാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇറാനികൾക്കിടയിൽ ഭയവും നിരാശയും വളർത്താൻ ശത്രുക്കൾ ശ്രമിച്ചെങ്കിലും ഐക്യത്തോടെ അതിനെ ചെറുന്നു നിൽക്കാൻ ഇറാൻ ജനതയ്ക്ക് കഴിഞ്ഞു. ഒപ്പം മൊജ്തബ ഖമേനി ലോകമെമ്പാടുമുള്ള മുസ്ലീംങ്ങൾക്ക് ഈദ് ആശംസകൾ നേർന്നു.The post തുർക്കിയി ഒമാൻ പ്രദേശങ്ങളിലെ ആക്രമണങ്ങളിൽ ഇറാന് പങ്കില്ലെന്ന് മൊജ്തബ ഖമേനി appeared first on Kairali News | Kairali News Live.