ജി സുധാകരന്റെ അനുജനായ ഭുവനേശ്വരന്റെ കൊലപാതകത്തിൽ കോൺഗ്രസിനെ ശക്തമായി തള്ളിപറയുന്ന പഴയ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നുത്. പന്തളം എൻഎസ്എസ് കോളേജിലെ ബിഎ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയും, കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഭുവനേശ്വരനെ 1977 ഡിസംബർ 2-ന് ക്രൂരമായി കൊലചെയ്തിരുന്നു. കോളേജിലെ ഗണിതശാസ്ത്ര അധ്യാപകരുടെ മുറിയിൽ വെച്ച് നടന്ന ആക്രമണത്തിൽ കൊലയ്ക്ക് നേതൃത്വം കൊടുത്തത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു ആയിരുന്നു. പന്തളത്തെ പ്രമാണികളുടെ മക്കളും ചില ഗുണ്ടകളും ചേർന്നാണ് അന്ന് ഭുവനേശ്വരനെ കൊലപ്പെടുത്തിയത്. സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദ്ദനം ചെയ്തതിനെ തുടർന്ന് ഒരു കണ്ണ് തകർന്നു, അധ്യാപകരുടെ മുറിയിൽ അഭയം തേടിയ ഭുവനേശ്വരനെ കാലിൽ പിടിച്ച് തല നിലത്തിടിച്ച് ഇഞ്ചിഞ്ചയായി കൊലപ്പെടുത്തിയത്. കലാലയങ്ങളിൽ അവർക്ക് പഴയ ശേഷിയില്ല,പലരും ബിജെപിയായി. ഭുവനേശ്വരന്റെ കൊലപാതകത്തിൽ അച്ഛനും അമ്മയും ദുഃഖിതനായിരുന്നു. രക്തസാക്ഷിത്വം വൈകാരികമായ എതിർപ്പ് കോൺഗ്രസിനോട് ഉണ്ടാക്കിയതായും വിഡിയോയിൽ പറയുന്നു.Also read : സർക്കാരോ, സർക്കാരെന്ന് പറഞ്ഞാൽ താനും തന്‍റെ ഭാര്യയുമാണോ? മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി ജി സുധാകരൻഭുവനേശ്വരന്റെ കൊലപാതകത്തിൽ ജനങ്ങൾക്കിടയിൽ ശക്തമായ വൈകാരിക പ്രതികരണങ്ങളുണ്ടായി. ആ രക്തസാക്ഷിത്വം കോൺഗ്രസിനോട് വലിയ എതിർപ്പാണ് ഉളവാക്കിയത്. അതോടെ കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്ഐ ശക്തമായ മുന്നേറ്റം നടത്താൻ സാധിച്ചു. 1964-നു ശേഷം പന്തളം എൻ.എസ്.എസ് കോളേജിൽ എസ്എഫ്ഐ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത് ഇതിന് ശേഷം ആയിരുന്നു എന്നും ജി സുധാകരൻ വീഡിയോയിൽ പറയുന്നു. ജി സുധാകരന്റെ വീഡിയോയുടെ പൂർണരൂപം ചുവടെ ചേർക്കുന്നു. https://youtube.com/shorts/n0IvVCNZqxM?si=4gjf8LhV-2gZ-UMoThe post തിരിച്ചടിക്കുന്നു പഴയ വീഡിയോ; “ഭുവനേശ്വരനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി, പ്രതികളെ കെപിസിസി നേതാക്കൾ സംരക്ഷിച്ചു”: ജി സുധാകരൻ appeared first on Kairali News | Kairali News Live.